സർവ്വ ചരാചരങ്ങളുടെയും നാഥനാണ് മഹാദേവൻ പരമേശ്വരൻ. ഭഗവാനെ ആരാധിച്ചാൽ നമുക്ക് ലഭിക്കാത്തതായി ഒന്നും തന്നെ ഇല്ല. നമ്മൾ എത്ര വലിയ ദുരിതത്തിൽ ആണെങ്കിലും ഭഗവാന്റെ അനുഗ്രഹവും ഉണ്ടെങ്കിൽ അതിൽ നിന്നെല്ലാം വളരെ പെട്ടെന്ന് നമ്മൾ മാറിവരികയും ഉയർച്ചയിലേക്ക് എത്തുകയും ചെയ്യും. ശിവ ഭക്തരായ എല്ലാവരും തന്നെ തീർച്ചയായും ചെയ്യേണ്ട ഒരു വഴിപാടുണ്ട് ഇത് നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ ഇടയാവുകയും വലിയ ഉയർച്ചയിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. അതുപോലെതന്നെ പാർവതി ദേവിയെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന ഒരു വഴിപാട് കൂടിയാണ്. നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും വളരെ പെട്ടെന്ന് പരിഹാരം ഉണ്ടാകാൻ ഉള്ള വഴിപാട് കൂടിയാണ് ഇത് ഇതിനായി അടുത്തുള്ള ശിവക്ഷേത്രത്തിൽ ചെന്ന് ചെയ്യുക. ഭഗവാനോടൊപ്പം ദേവി വിഗ്രഹം ഇല്ലാത്ത സ്ഥലങ്ങളിൽ ദേവിയുടെ സങ്കല്പമായിട്ട് ഭഗവാന്റെ പുറകുവശത്തായി വിളക്ക് കത്തിച്ചു വച്ചിരിക്കുന്നത് കാണാം.
അതുപോലെ നമുക്ക് കാണാൻ സാധിക്കും 8 അല്ലെങ്കിൽ 16 എന്ന കണക്കിൽ കണ്ണാടികൾ അടുക്കി വെച്ചിരിക്കുന്നത്. അനേകം ജ്വാലകൾ ആയി നമുക്ക് കാണാൻ സാധിക്കും. പറയാൻ പോകുന്ന വഴിപാട് പിൻവിളക്ക് വഴിപാടിനെ കുറിച്ചാണ്. നമ്മൾ ശിവക്ഷേത്രങ്ങളിൽ പോയി ഏതു വഴിപാട് ചെയ്താലും അത് പൂർണ്ണതയിൽ എത്തുന്നതിന് പിൻവിളക്ക് വഴിപാട് കൂടി കഴിപ്പിക്കണം എന്നാണ് ആചാര്യന്മാർ അഭിപ്രായപ്പെടുന്നത്.
അതിനാൽ തന്നെ നമ്മൾ ഏത് കണ്ടകശനി കാലത്തുകൂടി കടന്നു പോവുകയാണെങ്കിലും ഭഗവാന്റെയും ഭഗവതിയുടെയും അനുഗ്രഹം നമ്മളിൽ ഉണ്ടാകാൻ ഇത് വളരെ സഹായിക്കും.. ഒന്നാമതായി ഇത് ചെയ്യേണ്ടത് ആദ്യത്തെ 21 ആഴ്ചകളിൽ തുടർച്ചയായി പിൻവളക്ക് കഴിപ്പിക്കുക. ഇത് നമ്മുടെ ജീവിതത്തിൽ ഇതുവരെനടക്കാത്ത ആഗ്രഹങ്ങളെ എല്ലാം സഫലീകരിക്കാൻ വേണ്ട അനുഗ്രഹം ഭഗവാൻ നമ്മൾക്ക് നൽകുന്നതായിരിക്കും.
21 ദിവസത്തിന് ഉള്ളിൽ തന്നെ നമുക്ക് ആഗ്രഹം സാധിച്ചു എങ്കിൽ തന്നെയും ദിവസം ചെയ്യേണ്ട വഴിപാട് പൂർത്തിയാക്കുക തന്നെ വേണം. അതുപോലെ സ്ത്രീകൾക്ക് വഴിപാട് ചെയ്യാൻ പറ്റാത്ത ദിവസങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിൽ അതൊരിക്കലും വിഷമിക്കേണ്ട കാര്യമില്ല ദേവിയുടെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാകും അതിൽ മുടക്ക് വരുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. എല്ലാവരും തന്നെ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് ഈ വഴിപാട് മുടങ്ങാതെ ചെയ്യുക. Credit : Infinite stories