Making Of Tasty Soft Unniyappam : മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള പലഹാരമാണ് ഉണ്ണിയപ്പം. വല്ല സോഫ്റ്റ് ആയിട്ടുള്ള എന്നാൽ പുറമേ നല്ല ക്രിസ്പി ആയിട്ടുള്ള ഉണ്ണിയപ്പം കഴിക്കാൻ എല്ലാവർക്കും തന്നെ വളരെ ഇഷ്ടമായിരിക്കും. ആ ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ അതിന് നല്ല സോഫ്റ്റ് കിട്ടുന്നതിനുവേണ്ടി പഴം അല്ലെങ്കിൽ ബേക്കിംഗ് സോഡ നമ്മൾ ചേർത്തു കൊടുക്കാറുണ്ട്. എന്നാൽ ഇനി അതൊന്നും തന്നെ ചേർത്തു കൊടുക്കേണ്ട ആവശ്യമില്ല.
ഈ ഉണ്ണിയപ്പം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് റവ എടുത്ത് ഒരു പാനിലേക്ക് ചൂടാക്കുക ശേഷം അതിലേക്ക് കുറച്ചു വെള്ളം ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. നന്നായി കുറുക്കിയെടുക്കുക. ശേഷം പകരത്തി വെക്കുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് കുറുക്കിവെച്ചിരിക്കുന്ന റവ ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക.
അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര പാനി ചേർത്ത് കൊടുക്കുക. കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് മാവ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കൂട്ടുന്നതിനായി ഒന്നര ടീസ്പൂൺ ഏലക്കാപൊടി ചേർത്ത് കൊടുക്കുക അര ടീസ്പൂൺ ചുക്കുപൊടി ചേർത്ത് കൊടുക്കുക അര ടീസ്പൂൺ നല്ലജീരകം വറുത്തു പൊടിച്ചതും കൂടി ചേർത്തു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.
ആവശ്യമെങ്കിൽ തേങ്ങാക്കൊത്ത് വറുത്തത് ചേർത്ത് കൊടുക്കാവുന്നതാണ്. അതോടൊപ്പം രണ്ട് ടീസ്പൂൺ നെയ്യും രണ്ട് ടീസ്പൂൺ ചേർത്ത് മിക്സ് ചെയ്യുക ശേഷം നാലു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വെക്കുക. അതിനുശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കി ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക രുചിയോടെ കഴിക്കാം. Credit : Sheeba’s Recipes