നമ്മുടെ കേരളത്തിൽ വളരെയധികം ആയി ലഭിക്കുന്ന ഒന്നാണ് നാളികേരം. ഒരുപാട് കാര്യങ്ങൾക്ക് വേണ്ടി നമ്മൾ നാളികേരം ഉപയോഗിക്കാറുണ്ട് തേങ്ങാ വെള്ളം വെളിച്ചെണ്ണ നാളികേരം പാല് തുടങ്ങി പല രൂപങ്ങളിലാണ് നമ്മളിതിനെ ഉപയോഗിച്ചു വരാറുള്ളത്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണകരമായി പ്രവർത്തിക്കുന്ന ഒന്നാണ് എന്ന് നിങ്ങൾക്കറിയാമോ. നമ്മൾവെറുതെ കുടിക്കുന്ന നാളികേര വെള്ളത്തിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
പൊട്ടാസ്യം പ്രകൃതിദത്ത പഞ്ചസാര എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ പ്രകൃതി നമുക്ക് നൽകിയിട്ടുള്ള എനർജി ഡ്രിങ്ക് ആണ് നാളികേര വെള്ളം. തേങ്ങാവെള്ളം ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ പുറന്തള്ളാൻ വളരെ സഹായിക്കുന്ന ഒന്നാണ്. നല്ല സോഫ്റ്റ് ആയി ചർമ്മത്തിനു വേണ്ടി ദിവസവും വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
അതുപോലെ വൃക്കയിലെ കല്ല് ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള സ്വാഭാവികമായ മാർഗമാണ് ഇത്. തേങ്ങ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന വ്യത്യസ്ത വിറ്റാമിനുകൾ സാധാരണ അണുബാധകളെ ഇല്ലാതാക്കാൻ വളരെ സഹായിക്കുന്നു. കൂടാതെ ആന്റി വൈറൽ ആൻഡ് ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് തേങ്ങാവെള്ളം കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട അസുഖങ്ങൾ അകറ്റിനിർത്താൻ ഇത് വളരെ നല്ലതാണ്.
അതുപോലെ മഗ്നീഷ്യം കുറവായതുകൊണ്ട് ഉണ്ടാകുന്ന മൈഗ്രേന്റെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് തേങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് വളരെ ആശ്വാസം നൽകും. അതുപോലെ മുഖത്ത് ഇടയ്ക്കിടെ നാളികേര വെള്ളം കൊണ്ട് കഴുകുന്നത് സൗന്ദര്യ സംരക്ഷണത്തിന് വളരെ നല്ലതാണ്. അതുപോലെ തേങ്ങ വെള്ളത്തിൽ മഞ്ഞൾ ചന്ദനം എന്നിവ ചാലിച്ച് മുഖത്തേക്ക് തേക്കുകയാണെങ്കിൽ മുഖക്കുരുവും വരണ്ട ചർമ്മം ഇല്ലാതാക്കാം. Video credit : Easy tip 4 u