Best Sambharam Recipe : ഞാനിപ്പോൾ നമ്മുടെ കാലാവസ്ഥ വളരെയധികം ചൂട് പിടിച്ചിരിക്കുകയാണ് നമ്മുടെ ശരീരം തണുപ്പിക്കുന്നതിനും ശരീരത്തിൽ വെള്ളത്തിന്റെ അംശം നിലനിൽക്കേണ്ടതും വളരെ അത്യാവശ്യമുള്ള കാര്യമാണ്.പുറത്തേക്ക് യാത്ര ചെയ്യുന്നവരും ജോലി ചെയ്യുന്നവർക്കും എല്ലാം അറിയാം ശരീരത്തിൽ എത്രത്തോളം ജലം ആവശ്യമാണ് എന്നത് അതുപോലെ തന്നെയാണ് ശരീരം തണുപ്പിക്കുന്നതിനു വേണ്ടി നമ്മൾ അതിന് അനുയോജ്യമായ ഭക്ഷണങ്ങളാണ് കഴിക്കാറുള്ളത്.
അത്തരത്തിൽ ഒന്നാണ് സംഭാരം. ചൂടുള്ള സമയത്ത് കൂടുതലാടുകളും കുടിക്കാൻ ആഗ്രഹിക്കുന്നതും അത് തന്നെയായിരിക്കും. ഇനി സംഭാരം ഉണ്ടാക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ. ഒരിക്കൽ കുടിച്ചാൽ പിന്നെ കുടിച്ചു കൊണ്ടിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക.
നല്ല കട്ട തൈര് തന്നെ ചേർത്തു കൊടുക്കേണ്ടതാണ് ശേഷം ഒരു കവി ഉപയോഗിച്ചുകൊണ്ട് അത് നല്ലതുപോലെ ഉടച്ച് മിക്സ് ചെയ്തെടുക്കുക ശേഷം അതിലേക്ക് ആവശ്യമായ തണുത്ത വെള്ളം ചേർത്ത് കൊടുക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം തൈരിന്റെ കട്ടിയനുസരിച്ച് മാത്രം വെള്ളം ചേർക്കുക ഒരുപാട് വെള്ളം ചേർത്ത് ലൂസ് ആക്കരുത്.
അടുത്തതായി ഇതിലേക്ക് സംഭാരം കൂട്ടു തയ്യാറാക്കാം അതിനായി 6 ചെറിയ ചുവന്നുള്ളി ചതച്ചെടുക്കുക അതിലേക്ക് ആവശ്യമായ മുളക് കാന്താരി മുളക് ചേർത്തു കൊടുക്കുക. ഒരു ചെറിയ കഷണം ഇഞ്ചി അര ടീസ്പൂൺ കുരുമുളക് ആവശ്യത്തിന് കറിവേപ്പില എന്നിവയും ചേർത്ത് നന്നായി ചതച്ചെടുക്കുക. അതിനുശേഷം ഇത് മോരിലേക്ക് ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇന്ന് തന്നെ ഇതുപോലെ തയ്യാറാക്കി നോക്കൂ. Credit : Shamees kitchen