പ്രായപൂർത്തിയായ ഏതൊരാൾക്കും തന്നെ ഉണ്ടാകുന്നതാണ് മുഖക്കുരു. സ്ത്രീകളിലും പുരുഷന്മാരിലും മുഖക്കുരു ഉണ്ടാകുന്നത് വളരെ സ്വാഭാവികമാണ് എന്നാൽ അതല്ലാതെ പല കാരണങ്ങൾ കൊണ്ടും മുഖക്കുരു ഉണ്ടായേക്കാം. ചിലപ്പോൾ കാലാവസ്ഥ മാറ്റങ്ങൾ കൊണ്ട് അല്ലെങ്കിൽ ശരീരത്തിൽ കൊഴുപ്പിന്റെ അംശം കൂടുന്നത് കൊണ്ടോ അതുമല്ലെങ്കിൽ താരന്റെ കാരണം കൊണ്ടോ മുഖത്ത് കുരുക്കൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഏഴുതനത്തിൽ കുരു ഉണ്ടായാലും ഇനി അത് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം.
മുഖ സൗന്ദര്യം സ്വാഭാവികമായി നിലനിർത്തുകയും ചെയ്യാം. അതിനായി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ച് കാര്യങ്ങൾ നോക്കാം. ഒന്നാമത്തെ കാര്യം മുഖക്കുരു ഉള്ള ഭാഗത്ത് ഒരു കോട്ടൺ തുണിയിൽ കുറച്ച് ഐസ്ക്യൂബ് ഇട്ടതിനുശേഷം അമർത്തിപ്പിടിക്കുക എങ്ങനെ ചെയ്താൽ മുഖക്കുരു വരുന്നതിനെ തടയാം. ദിവസത്തിൽ രണ്ടുപ്രാവശ്യമെങ്കിലും ചെയ്യുക അതുപോലെ തന്നെ ഇടയ്ക്ക് മുഖത്ത് ചൂടുപിടിപ്പിക്കുന്നതും വളരെ നല്ലതായിരിക്കും. ചൂട് വെള്ളത്തിൽ മുക്കിയ തുണി മുഖം അമർത്തി പിടിക്കുക.
അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മുഖം എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കുക മുഖം കഴുകി ഒരുപാട് പൊടിയോ അണുക്കളോ തട്ടാത്ത രീതിയിൽ സംരക്ഷിക്കുക. അതുപോലെ മുഖക്കുരു ഉണ്ടാകുന്ന സമയത്ത് കൈകൊണ്ട് തൊടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക അതുപോലെ അത് പൊട്ടിക്കാനുള്ള സാധ്യതയും കുറയ്ക്കുക അങ്ങനെ ചെയ്താൽ അണുബാധയ്ക്ക് കാരണമാകുന്നു.
അതുപോലെ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്തിട്ടും മുഖക്കുരുവിനെ യാതൊരുതരത്തിലും ഉള്ള കുറവും വരുന്നില്ലെങ്കിൽ ഒരു സ്കിൻ ഡോക്ടറെ കാണിക്കേണ്ടത് വളരെ അത്യാവശ്യമാണ് ശേഷം ഡോക്ടർ പറയുന്നത് അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യുക അതുപോലെ വിലകൂടിയ മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടത് വളരെ അത്യാവശ്യമാണ് പല സമയങ്ങളിലും ഗുണമേന്മയില്ലാത്ത വസ്തുക്കൾ ഉപയോഗിക്കുന്നത് മൂലം ആയിരിക്കും മുഖക്കുരു വരുന്നത്. എല്ലാവരും തന്നെ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. Credit : Kairali health