രാവിലെ ബ്രേക്ക് ഫാസ്റ്റിനെയും ഒരു കിടിലൻ പൂരി തയ്യാറാക്കിയാലോ. അധികം സമയമില്ലാത്ത വീട്ടമ്മമാർക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കും. സമയം ലഭിച്ചുകൊണ്ട് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന പൂരിയുടെ റെസിപ്പി പരിചയപ്പെടാം. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക ശേഷം ഒരു ടീസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക.
അടുത്തതായി ചേർക്കേണ്ടത് രണ്ട് കപ്പ് ചോറ് ചേർത്ത് കൊടുക്കുക. വെള്ളം ചേർക്കുന്നതിന് പകരമായി നമ്മൾ ചേർക്കുന്നത് ചോറ് ആണ് ശേഷം ഒരു മിക്സിയുടെ ജാർ എടുക്കുക ശേഷം മിക്സിയുടെ ജാറിനെ ഉൾവശം മുഴുവനായി വെളിച്ചെണ്ണ തേച്ചു കൊടുക്കുക. അതിനുശേഷം അതിലേക്ക് പൊടി ഇട്ടു കൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. വെള്ളം ചേർക്കുമ്പോൾ എങ്ങനെയാണോ മാവ് തയ്യാറായി കിട്ടുന്നത് അതുപോലെ തന്നെ തയ്യാറായി കിട്ടുന്നതായിരിക്കും ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിനുശേഷം മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. അടുത്തതായി ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് ഷീറ്റെടുത്ത് അതിന്റെ ഒരു ഭാഗം മുഴുവനായി കൊടുക്കുക ശേഷം ഉരുട്ടിയെടുത്ത ഉരുള അതിന്റെ ഒരു ഭാഗത്ത് വെച്ച് മറ്റ് പ്ലാസ്റ്റിക് കവർ അതിന്റെ മുകളിലായി വയ്ക്കുക. അതിനുശേഷം ഒരു പ്ലേറ്റ് അതിനു മുകളിലായി വെച്ചുകൊണ്ട് അമർത്തി കൊടുക്കുക. ഇപ്പോൾ കാണാൻ പോയി വളരെ കൃത്യമായി വട്ടത്തിൽ പരന്നു വന്നിരിക്കുന്നത്. കൈകൊണ്ട് പരത്തുന്നതിനേക്കാൾ കൃത്യമായി തന്നെ വട്ടത്തിൽ കിട്ടുന്നതായിരിക്കും.
കൂടാതെ ഒരേ കനത്തിലും പൂരി ഉണ്ടാക്കാം. എല്ലാമാവും ഇതുപോലെ തയ്യാറാക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഓരോന്നായി ഇട്ടു പൊരിച്ച എടുക്കുക. സാധാരണ ഉണ്ടാകുന്നതുപോലെ നന്നായി പൊന്തി വരുന്നതായിരിക്കും. ഇത്രയും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന പൂരിയുടെ റെസിപ്പി എല്ലാവരും ചെയ്തു നോക്കുമല്ലോ. ഇന്ന് തന്നെ തയ്യാറാക്കു. Credit : Vichus vlogs