ഈ വഴിപാട് ചെയ്താൽ ഗണപതി ഭഗവാൻ നിങ്ങളുടെ ഏത് വലിയ ആഗ്രഹവും മുന്നിൽ നിന്ന് നടത്തിത്തരും.

നമ്മളെല്ലാവരും തന്നെ ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ കൊണ്ട് നടക്കുന്നവർ ആയിരിക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ വേണ്ടിയാണ് നമ്മൾ ഓരോ ദിവസവും കഷ്ടപ്പെടുന്നതും പലതരത്തിലുള്ള ജോലിക്ക് പോകുന്നതും ആ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതും. അവയെല്ലാം ഒരു ദിവസം നടക്കും എന്ന പ്രതീക്ഷയിലാണ് നാം ഓരോരുത്തരും ഓരോ ദിവസവും തള്ളിനീക്കുന്നത്. എത്ര പണം ഉണ്ടായാലും അതിനു വേണ്ട എല്ലാ സാഹചര്യങ്ങൾ ഉണ്ടായാൽ കൂടിയും ചില തടസ്സങ്ങൾ കാരണം.

അവയെല്ലാം മുടങ്ങി പോകുന്ന അവസ്ഥകൾ പലർക്കും ഉണ്ടായിരുന്നിരിക്കാം. തടസ്സങ്ങൾ എന്തുതന്നെയായാലും നമ്മുടെ ആഗ്രഹങ്ങൾ നടത്തിയെടുക്കുന്നതിന് ഈശ്വരന്റെ അനുഗ്രഹവും സഹായവും നമുക്ക് കൂടിയേ തീരൂ. അതിനുവേണ്ടി ഒരു വഴിപാടിനെ കുറിച്ചാണ് പറയാൻ പോകുന്നത്. എല്ലാവർക്കും അറിയുന്നത് പോലെ നമ്മൾ ഏതു കാര്യം തുടങ്ങുമ്പോഴും ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ യാതൊരു തടസവുമില്ലാതെ അവ പൂർത്തീകരിക്കുവാൻ സാധിക്കും എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല.

എത്ര വലിയ തടസ്സമായാലും ഭഗവാൻ നമ്മുടെ കൂടെയുണ്ടെങ്കിൽ അവയെല്ലാം തന്നെ പോയിരിക്കുന്നു. ഭഗവാനെ ആരാധിക്കുന്നവർക്കെല്ലാം തന്നെ അതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും. അതിനുവേണ്ടി എല്ലാ മലയാളമാസം തുടങ്ങിയതിനുശേഷം ഉള്ള ആദ്യത്തെ ബുധനാഴ്ച അല്ലെങ്കിൽ മലയാളമാസം ഒന്നാം തീയതി. അതും അല്ലെങ്കിൽ മാസത്തിൽ ചതുർത്തി നാൾ, ഇവയിൽ ഏതു ദിവസം വേണമെങ്കിലും ഈ വഴിപാട് നിങ്ങൾക്ക് ചെയ്യാം.

ഭഗവാന് കറുകനാരങ്ങ മാല ഭഗവാനെ സമർപ്പിക്കുക 28 നാരങ്ങ കോർത്ത മാലയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുടുംബസമേതം തന്നെ രാവിലെ പോയി വഴിപാട് ചെയ്യേണ്ടതാണ്. എല്ലാ മാസവും ഭഗവാനെയും ഇതുപോലെ വഴിപാട് ചെയ്യുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിച്ച ഏത് കാര്യം വേണമെങ്കിലും അത് പൂർണ്ണമായും നടക്കുന്നതായിരിക്കും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *