ശരീരത്തിൽ നീര് വയ്ക്കുന്നത് വളരെ സ്വാഭാവികമാണ് എന്നാൽ സ്വാഭാവികമല്ലാത്ത രീതിയിൽ ശരീരം നീര് വെച്ച് വരുന്നത് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളുടെ ഭാഗമായിട്ടായിരിക്കും. നീര് ഉണ്ടായാൽ അത് എത്രയധികം ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണെന്ന് വന്നവർക്ക് തന്നെ നന്നായിട്ട് അറിയാം. അതുകൊണ്ട് ഇനി നീര് വരുന്ന സമയത്ത് ചെയ്യാൻ പറ്റുന്ന ഫലപ്രദമായ ഒരു ഒറ്റമൂലി പരീക്ഷിച്ചു നോക്കാം.
എന്താണ് ഒറ്റമൂലി എന്ന് നോക്കാം. കാലുകളിൽ ആയിരിക്കും എപ്പോഴും നീരുകൾ സാധാരണയായി ആളുകൾക്ക് വരാറുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ പറ്റുന്ന ഒറ്റമൂലിയാണ് ഇത്. അതിനായി നമുക്ക് ആവശ്യമുള്ളത് വാളൻപുളിയുടെ ഇലയാണ്. അതിന്റെ ഇലകൾ അത്യാവശ്യത്തിനടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയിൽ തന്നെ അരച്ചെടുക്കുക.
അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ചെയ്യേണ്ടത് ശരീരത്തിൽ എവിടെയാണോ വേദന അനുഭവപ്പെടുന്നത് അതുപോലെ നീര് വന്ന് വീർത്ത് വേദനിക്കുന്നത് അവിടെയെല്ലാം തന്നെ ഇത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ശേഷം ആവശ്യമെങ്കിൽ നല്ല വൃത്തിയുള്ള കോട്ടൻ തുണി കൊണ്ട് പൊതിയാവുന്നതുമാണ് ഇല്ലെങ്കിൽ കുഴപ്പമില്ല.
ശേഷം നന്നായി ഉണക്കി കഴിഞ്ഞാൽ മാത്രം മാറ്റുക. ദിവസത്തിൽ രണ്ടു പ്രാവശ്യം എങ്കിലും ഇതുപോലെ ചെയ്താൽ വേദനയെല്ലാം തന്നെ ഇല്ലാതാവുന്നതായിരിക്കും. മാത്രമല്ല പനി ജലദോഷം എന്നിവയെല്ലാം വന്ന് ശരീരത്തിന് വേദനകൾ ഉണ്ടാകുമ്പോൾ കുളിക്കുന്ന വെള്ളത്തിൽ കുറച്ച് ഇലയും തണ്ടും എല്ലാം തിളപ്പിച്ച വെള്ളത്തിൽ കുളിക്കുകയാണെങ്കിൽ ശരീര വേദന ഇല്ലാതാക്കാം. Credit : Malayali corner