Making Of Tasty Egg Masala Curry : സാധാരണ മുട്ടക്കറി ഉണ്ടാക്കുമ്പോൾ എല്ലാവരും പുഴുങ്ങിയാണ് മുട്ടക്കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കാറുള്ളത്. അതിന്റെ രുചി എല്ലാവർക്കും അറിയുന്നതായിരിക്കും എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മുട്ട കറിയിലേക്ക് പൊട്ടിച്ചൊഴിച്ച് കൊണ്ട് തയ്യാറാക്കി നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതുപോലെ തയ്യാറാക്കു. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ ഒരു കഷ്ണം പട്ട രണ്ട് ഗ്രാമ്പൂ രണ്ട് ഏലക്കായ എന്നിവ ചേർക്കുക അതോടൊപ്പം അര ടീസ്പൂൺ നല്ലജീരകം ചേർക്കുക ശേഷം ഇവ മൂത്ത് വരുമ്പോൾ രണ്ട് സവോള വളരെ കനം കുറഞ്ഞ അരിഞ്ഞെടുത്തത് ചേർത്തുകൊടുക്കുക. സവാള വാടി വരുമ്പോൾ രണ്ടു പച്ചമുളകും കീറിയതും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക.
ശേഷം എരുവിന് ആവശ്യമായ മുളകുപൊടി, അര ടീസ്പൂൺ പെരുംജീരകപ്പൊടിയും അര ടീസ്പൂൺ മല്ലിപ്പൊടി 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ എല്ലാ പച്ചമണം മാറി വരുന്നതുവരെ ഇളക്കി കൊടുക്കുക ശേഷം അതിലേക്ക് ഒരു തക്കാളി കുറച്ചു വെള്ളം ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുത്തത് ചേർത്ത് കൊടുക്കുക.
തക്കാളിയും നന്നായി വെന്തു വന്നതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് തിളപ്പിക്കുക. കറി ചെറുതായി കുറുകി വരുമ്പോൾ അതിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി കൂടി വിതറി കൊടുക്കുക. മുട്ട നന്നായി വേന്തു വന്നതിനുശേഷം മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Credit: Shamees kitchen