വെള്ളക്കടല രുചികരമാകണമെങ്കിൽ ഈ ചേരുവകൾ മറക്കാതെ ചേർത്തു കൊടുക്കണേ. കഴിക്കാത്തവർ പോലും കഴിച്ചു പോകും. | Making Of Tasty Vella Kadala Masala

Making Of Tasty Vella Kadala Masala : വെള്ളക്കടല മസാല വെച്ച് കഴിച്ചു നോക്കിയിട്ടുണ്ടോ അതിന്റെ രുചി വേറെ തന്നെയാണ് വളരെ രുചികരമാണ് വലിയ വെള്ള കടല. എന്നാൽ ഇതുപോലെ ചേരുവകൾ ചേർത്ത് കടലക്കറി ഉണ്ടാക്കി നോക്കൂ നല്ല ചൂട് ചോറിന്റെ കൂടെയും ചപ്പാത്തി ദോശ എന്നിവയുടെ കൂടെയും കോമ്പിനേഷനാണ്. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒന്നേകാൽ കപ്പ് വെള്ളക്കടല എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക.

അതുപോലെ ചെറിയൊരു കോട്ടൺ തുണിയെടുത്ത് അതിലേക്ക് കുറച്ച് ചായപ്പൊടി ഇട്ടുകൊടുക്കുക. ശേഷം ഒരു കിഴി പോലെ കെട്ടി മാറ്റി വയ്ക്കുക. അടുത്തതായി ഒരു കുക്കർ എടുത്ത് അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന വെള്ളക്കട ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒരു കഷണം പട്ട ഒരു ഏലക്കായ രണ്ട് വയനയില, വെള്ളം, കിഴികെട്ടിയത്, എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കുക. അടുത്തതായി ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

ശേഷം രണ്ട് സവാള അരച്ചെടുത്തത് ചേർത്തു കൊടുക്കുക സവാള വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക ശേഷം ഒരു രണ്ടു തക്കാളി അരച്ചെടുത്തത് ചേർത്ത് കൊടുക്കുക. നല്ലതുപോലെ ബന്ധു വന്നതിനുശേഷം ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ ഗരം മസാല ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് കാൽ ടീസ്പൂൺ കായപ്പൊടി എന്നിവയെല്ലാം ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക.

ശേഷം അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കടല ചേർത്ത് മിക്സ് ചെയ്യുക അതിലേക്ക് ആവശ്യത്തിന് വെള്ളം ഉപ്പ് ചേർത്തുകൊടുക്കുക. ഒരു ടീസ്പൂൺ നാരങ്ങാനീരും കൂടി ചേർക്കുക. കറി നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോൾ ഇറക്കി വയ്ക്കാം. അടുത്തതായി ഒരുപാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് രണ്ട് പച്ചമുളകും രണ്ട് വെളുത്തുള്ളി മൂപ്പിക്കുക അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർത്ത് വറുത്തുകോരി കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. Credit : Fathimas curry world

Leave a Reply

Your email address will not be published. Required fields are marked *