വീട്ടമ്മമാർക്ക് ഇനി മാസം 150 രൂപ ലാഭിക്കാം. നാരങ്ങ കൊണ്ട് ഒട്ടും ചെലവില്ലാതെ ഡിഷ് വാഷ് ഉണ്ടാക്കാം.

ക്ലീനിങ്ങിന് വേണ്ടി ഇന്ന് പലതരത്തിലുള്ള ലോഷനുകളും വിപണികളിൽ ലഭ്യമാണ്. പാത്രം കഴുകുന്നതിനും തുണി കഴുകുന്നതിലും ബാത്റൂമുകഴുകുന്നതിനും ആയി പലതരത്തിൽ സുഗന്ധം ഉള്ളതും ഇല്ലാത്തതുമായ ലോഷനുകൾ ലഭ്യമാണ് എന്നാൽ അതിനെല്ലാം തന്നെ ഒരുപാട് പൈസ മുടക്കി ആയിരിക്കും ഓരോ മാസവും വാങ്ങി വയ്ക്കുന്നത് .

എന്നാൽ ഇനി അതിന്റെ ആവശ്യമില്ല അതിന്റെ പൈസ ലാഭിക്കാം നാരങ്ങയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഈ പറയുന്ന ഡിഷ് വാഷ് ഉണ്ടാക്കിയെടുക്കാം. ഇങ്ങനെയാണ് ഡിഷ് വാഷ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഉപയോഗിച്ച് കഴിഞ്ഞാൽ നാരങ്ങ തൊലി ഒരു പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക.

ശേഷം അതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. നല്ലതുപോലെ അടുപ്പിൽ വച്ച് വേവിച്ചെടുക്കുക. 15 മിനിറ്റ് എങ്കിലും നന്നായി വേവിച്ചെടുക്കണം. അതിനുശേഷം പുറത്തേക്ക് എടുത്ത് നാരങ്ങ മാത്രം ഒരുമിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം കൊണ്ട് അരിച്ചു മാറ്റുക . അതിലേക്ക് അര കപ്പ് കല്ലുപ്പ് ചേർക്കുക.

അതിനുശേഷം കാൽ കപ്പ് വിനാഗിരി, അതിനുശേഷം ഇതും ഒരു 10 മിനിറ്റ് തിളപ്പിച്ച് എടുക്കുക. അതിനുശേഷം പുറത്തേക്കെടുത്ത തണുക്കാനായി മാറ്റിവയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതു മാത്രമേ ഉള്ളൂ ക്ലീനിങ് ഡിഷ് വാഷ് തയ്യാർ. ശേഷം അനുയോജ്യമായ ഏതെങ്കിലും പാത്രത്തിലേക്ക് ഒഴിച്ച് വെച്ച് ആവശ്യം പോലെ ഉപയോഗിക്കാം. Video credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *