വട കഴിക്കാന് എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടമാണ്. അതുപോലെ തന്നെ വട ഉണ്ടാക്കാൻ ഇത്തിരി കഷ്ടപ്പാടും തന്നെയാണ്. കൃത്യമായി അതിന്റെ ഷെയ്പ്പിൽ മാവ് തയ്യാറാക്കി ചൂടായ എണ്ണയിലേക്ക് ഇടുമ്പോഴാണ് വട കാണുമ്പോൾ കഴിക്കാൻ തന്നെ തോന്നുന്നത് അതുപോലെ രുചികരവും ആയിരിക്കണം. സാധാരണ എല്ലാവരും കയ്യിൽ വെച്ച് മാവ് വടയുടെ ഷേപ്പിൽ ഉണ്ടാക്കി ചൂടായ എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത് എന്നാൽ ആദ്യമായ് ഉണ്ടാക്കുന്നവരെ സംബന്ധിച്ച് ഇത് പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്നതല്ല.
ചിലപ്പോൾ എണ്ണയിലേക്ക് ഇടുന്ന സമയത്ത് കൈ പൊള്ളാനോ മറ്റോ കാരണമാകും അങ്ങനെയുള്ളവർക്ക് ഒരുതരത്തിലും പൊള്ളൽ ഏൽക്കാതെ കൃത്യമായ ഷേപ്പിൽ വട ഉണ്ടാക്കുന്നതിനുവേണ്ടി ഇനി ചിരട്ട ഉപയോഗിക്കാം. എങ്ങനെയാണ് ചിരട്ട ഉപയോഗിച്ച് വട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു ചിരട്ടയെടുത്ത് അതിന്റെ പുറം ഭാഗത്തെ ചാകിരിയുടെ ഭാഗവും തോടിന്റെ ഭാഗമെല്ലാം തന്നെ നന്നായി ഉരച്ച് വൃത്തിയാക്കി എടുക്കുക.
ശേഷം ഞാൻ പുറം ഭാഗത്തെല്ലാം നല്ലതുപോലെ വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുക. ശേഷം ഉഴുന്നു മാവിന്റെ മാവ് ആവശ്യത്തിന് എടുത്ത് ഈ ചിരട്ടയുടെ എണ്ണ തേച്ചാൽ പുറംഭാഗത്ത് വച്ചു കൊടുക്കുക. അതിനുശേഷം നടുവിൽ ചെറിയ ഹോളൊക്കെ ഇട്ട് വടയുടെ ഷേപ്പിൽ തയ്യാറാക്കുക. എണ്ണ ചൂടാക്കാൻ വയ്ക്കുക ചൂടായതിനു ശേഷം ഇത് കമിഴ്ത്തി കൊടുക്കുക.
ആദ്യം ചിരട്ടയിൽ എണ്ണ തേച്ചത് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ചൂടായി എണ്ണയിലേക്ക് വീഴുന്നതായിരിക്കും. ആദ്യമായി വട ഉണ്ടാക്കാൻ പഠിക്കുന്നവർക്ക് ഈ ടിപ്പ് ചെയ്തു നോക്കൂ. അതുപോലെ ചിരട്ട ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യം കപ്പലണ്ടി പരിപ്പ് വാങ്ങി അത് ചൂടാക്കി അതിന്റെ തോല് കളഞ്ഞെടുക്കുന്നതിന് ചൂടാക്കിയ ശേഷം ഒരു തുണിയിലോ പേപ്പറിലോ വിട്ടതിനു ശേഷം ചിരട്ട ഉപയോഗിച്ച് അമർത്തി കൊടുക്കുക. പെട്ടെന്ന് തന്നെ അടർന്നു കിട്ടും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Vichus Vlogs