Making Of Tasty Spicy Grape Achar : പലതരത്തിലുള്ള അച്ചാറുകൾ ഉണ്ടാക്കുന്നവരും കഴിച്ചിട്ടുള്ളവരും ആയിരിക്കും നമ്മൾ എല്ലാവരും തന്നെ. എന്നും ഉണ്ടാക്കുന്ന അച്ചാറുകളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ മുന്തിരി അച്ചാർ തയ്യാറാക്കി നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്നതായിരിക്കും. എങ്ങനെയാണ് അച്ചാർ ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ കുരുവില്ലാത്ത പച്ചമുന്തിരി എടുക്കുന്നതായിരിക്കും നല്ലത്.
അതിനുശേഷം മുന്തിരി രണ്ടായി മുറിച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കാൽടീസ്പൂൺ നല്ലെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം കാൽ കപ്പ് കടുക് പരിപ്പ് കൊടുക്കുക. പരിപ്പ് ചെറുതായി നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചതച്ചത്, പത്ത് വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. .
ശേഷം മൂന്ന് ടീസ്പൂൺ മുളകുപൊടി മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ കായപ്പൊടി അര ടീസ്പൂൺ ഉലുവപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് കുറച്ചുമാത്രം വെള്ളം ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അടുത്തതായി എടുത്തു വച്ചിരിക്കുന്ന മുന്തിരി ചേർത്തു കൊടുക്കുക.
അതോടൊപ്പം ഒരു ചെറിയ കഷണം ശർക്കരയും ചേർത്തു കൊടുക്കുക. അതിലേക്ക് കാൽ കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. മുതിരയിലേക്ക് മസാല നല്ലതുപോലെ യോജിച്ച് വന്നതിനുശേഷം പകർത്തി വയ്ക്കുക. ചൂടാറാനായി മാറ്റിവയ്ക്കുക നന്നായി തണുത്തതിനുശേഷം ഒരു പാത്രത്തിൽ അടച്ചു വയ്ക്കുക രണ്ടോ മൂന്നോ ദിവസത്തിനു ശേഷം എടുത്തു ഉപയോഗിക്കുമ്പോൾ നല്ല പാകമായിരിക്കും. Video credit : Shamees kitchen