Making Of Tasty Ulli Thoran : ഉള്ളി ഉപയോഗിച്ചുകൊണ്ട് ഒരു കിടിലൻ തോരൻ ഉണ്ടാക്കി എടുത്താലോ. ഇതുണ്ടെങ്കിൽ വേറെ കറിയൊന്നും തന്നെ വേണ്ട. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് മൂന്നു വെളുത്തുള്ളി ഒരു പച്ചമുളക് ചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കുക ശേഷം ഒന്നര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക.
അതിനുശേഷം ഒട്ടും തന്നെ വെള്ളം ചേർക്കാതെ കറക്കിയെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക വെളിച്ചെണ്ണയിൽ തന്നെ തയ്യാറാക്കേണ്ടതാണ് അതിനുശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് രണ്ട് വറ്റൽ മുളക് ചേർത്ത് കൊടുക്കുക ആവശ്യത്തിനു കറിവേപ്പില കൊടുക്കുക.
അതോടൊപ്പം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം തന്നെ നേരത്തെ അരച്ചുവച്ചിരിക്കുന്ന തേങ്ങയും ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക.
ഇടയ്ക്ക് ഇളക്കി കൊടുക്കുക. സവാള എല്ലാം നല്ലതുപോലെ വഴന്നു മസാലയും ചേർന്നു വന്നതിനുശേഷം ഇറക്കിവെക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ എന്നാൽ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ പറ്റിയ ഈ ഉള്ളി തോരൻ എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുമല്ലോ. ഉച്ചയ്ക്ക് ചോറിന്റെ കൂടെ ഒരു പ്രാവശ്യമെങ്കിലും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Mia kitchen