സകല ദുരിതങ്ങളും തീർത്ത് ഭക്തനെ സന്തോഷവും സമാധാനവും നൽകുന്ന മഹത്വരൂപമാണ് ദുർഗ്ഗാദേവി. ശക്തിയുടെ പ്രതീകവും ദുഷ്ടതയുടെ നാശവും ആണ് ദേവിയുടെ സ്വരൂപം. വെള്ളിയാഴ്ച ദിവസങ്ങളിൽ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പ്രവർത്തിച്ചാൽ ഇതിൽ പരപ്പുണ്യം മറ്റൊന്നും തന്നെ കിട്ടാനില്ല അമ്മയുടെ അനുഗ്രഹം നേടുന്നതിന് അനുയോജ്യമായ ദിവസം വേറെയില്ല. എല്ലാദിവസവും മുടങ്ങാതെ വൈകുന്നേരം അമ്മയുടെ ദീപാരാധന തൊഴുതു പ്രാർത്ഥിക്കാൻ കിട്ടുന്നതിനും ഭാഗ്യം വേറെയില്ല എന്ന് തന്നെ വേണം പറയാൻ.
നിങ്ങളുടെ ശരീരത്തിലെ എല്ലാ കഷ്ടപ്പാടുകളും എല്ലാ ദുരിതങ്ങളും അതോടെ അമ്മ മാറ്റി തരും. നമ്മുടെ മനസ്സിൽ ഒരുപാട് നാളായി കൊണ്ട് നടക്കുന്ന സാധിക്കപ്പെടാത്ത ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം നടന്നു കിട്ടുന്നതിനുവേണ്ടി അമ്മയുടെ സന്നിധിയിൽ പോയി ഇതുപോലെ പ്രാർത്ഥിച്ചാൽ മതി. അതിനായി ചെയ്യേണ്ട ഒരു വഴിപാടുണ്ട്. അതിനാദ്യമായി ചെയ്യേണ്ടത് മനസ്സിൽ വഴിപാട് നേരുക .
എന്നതാണ് അമ്മയ്ക്ക് മുൻപിൽ ചെന്ന് വഴിപാട് ചെയ്യുന്നതായിരിക്കും അമ്മ എന്നെ അനുഗ്രഹിക്കണമെന്ന് പൂർണ്ണമനസ്സോടെ പ്രാർത്തിക്കുക. തുടർച്ചയായ മൂന്ന് വെള്ളിയാഴ്ചകളിൽ വേണം ഈ വഴിപാടുകൾ ചെയ്യാൻ. ആദ്യത്തെ വെള്ളിയാഴ്ച ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഒരു ചുവന്ന മാല കയ്യിൽ കരുതുക അത് അമ്മയ്ക്ക് വേണ്ടി സമർപ്പിക്കുക. കുടുംബസമേതം പോകുന്നതായിരിക്കും ഏറ്റവും ഉത്തമമായിട്ടുള്ളത്. അതോടൊപ്പം തന്നെ ഒരു രക്തപുഷ്പാഞ്ജലി കൂടി വഴിപാട് ചെയ്യുക.
രണ്ടാമത്തെ വെള്ളിയാഴ്ച പോകുമ്പോഴും ചുവന്ന മാല സമർപ്പിക്കുക. ശേഷം തൃശതി അർച്ചന എന്ന വഴിപാട് കഴിപ്പിക്കുക. നമ്മൾ ഇത് കാര്യമാണോ ആഗ്രഹിക്കുന്നത് ആ കാര്യത്തിലേക്ക് നമ്മളെ എത്തിക്കാൻ ഉള്ള ശക്തിയും ബുദ്ധിയും നമുക്ക് അമ്മ നൽകുന്നതായിരിക്കും. മൂന്നാമത്തെ വെള്ളിയാഴ്ച ഉടയാട സമർപ്പണം ചെയ്യുക. ചുവന്ന പട്ട് ദേവിക്ക് സമർപ്പിക്കുക. അതോടൊപ്പം തന്നെ കടുംപായസം വഴിപാട് കൂടി ചെയ്യുക. ഇത്രയും കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിച്ച എന്ത് കാര്യമാണെങ്കിലും നടന്നിരിക്കും. Credit : Infinite stories