Hotel Style Parotta Salna Recipe : നമ്മൾ ഹോട്ടലിൽ എല്ലാം പോകുമ്പോൾ പൊറോട്ടക്കും ചപ്പാത്തിക്കും കൂടെ കഴിക്കാൻ ഒരു ഗ്രേവി വാങ്ങിക്കാറില്ല. നല്ല മസാലയിൽ ഉണ്ടാക്കിയ ഒരു ഒഴിച്ചു കറി. അതേ ഒളിച്ചു കറി ഇനി വീട്ടിൽ തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പൂ ഒരു കഷ്ണം പട്ട അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക .
ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അതിലേക്ക് രണ്ട് സവാള വളരെ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം രണ്ട് പച്ചമുളക് ചേർത്ത് കൊടുക്കുക സവാള നല്ലതുപോലെ വഴന്നു വന്നതിനുശേഷം അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് തക്കാളി നല്ലതുപോലെ വഴറ്റി എടുക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല ഒന്നര ടീസ്പൂൺ ചിക്കൻ മസാല അല്ലെങ്കിൽ മീറ്റ് മസാല എന്നിവ ചേർത്ത് പൊടികളുടെ എല്ലാം പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക മസാല എല്ലാം നന്നായി വന്നതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കാനായി വയ്ക്കുക.
അതേസമയം ഒരു കപ്പ് തേങ്ങ ചിരകിയത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ കശുവണ്ടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുത്ത് നന്നായി അരച്ചെടുക്കുക. കറി നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്നത് ചേർത്തു കൊടുക്കുക വീണ്ടും നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. കറി നന്നായി കുറുകി പാകമായതിനു ശേഷം ഇറക്കി വയ്ക്കാവുന്നതാണ്. Credit : Shamees kitchen