Making Of Tasty Egg Masala Curry : രാവിലെ ബ്രേക്ക് ഫാസ്റ്റിനും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും ഒരുപോലെ തയ്യാറാക്കാൻ പറ്റുന്ന കറിയാണ് മുട്ടക്കറിയും മുട്ടക്കറി തയ്യാറാക്കുമ്പോൾ ഇനി എല്ലാവരും ഈ ചേരുവകൾ എല്ലാം ചേർത്ത് തയ്യാറാക്കി നോക്കൂ എല്ലാവർക്കും തന്നെ ഇത് വളരെയധികം ഇഷ്ടപ്പെട്ടു ഇനി നിങ്ങൾ മുട്ടക്കറി ഇതുപോലെ തയ്യാറാകൂ. ഈ മുട്ടക്കറി തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു ബാഡ് ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ ഓയിൽ ചേർക്കുക ശേഷം മൂന്ന് ഏലക്കായ ചേർത്തു കൊടുക്കുക അതോടൊപ്പം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർക്കുക സവാള നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് പച്ചമുളക് ചേർത്ത് വഴറ്റുക.
അതിനുശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക അതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക തക്കാളി വെന്തു വരുന്നതിനുവേണ്ടി അടച്ചു വയ്ക്കുക. അതേ സമയം ഒരു മിക്സിയുടെ ജാറിലേക്ക് മൂന്ന് ടീസ്പൂൺ തേങ്ങ ചിരകിയതും ഏഴോ എട്ടോ കശുവണ്ടിയും അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ കുരുമുളക് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക.
തക്കാളി വെന്തതിനുശേഷം അരപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക. കറി നല്ലതുപോലെ തിളച്ചു വന്നതിനുശേഷം അതിലേക്ക് പുഴുങ്ങിയെടുത്ത മുട്ട ചേർത്ത് വീണ്ടും 5 മിനിറ്റ് അടച്ചുവച്ച് വേവിക്കുക കറി നല്ലതുപോലെ കുറുകി വന്നതിനുശേഷം ആവശ്യത്തിനു മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen