Healthy Carrot Tomato juice Recipe : വീട്ടിൽ എന്നും ഉണ്ടാകുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ ചൂടുകാലത്ത് കഴിക്കാൻ പറ്റിയ ഒരു കിടിലൻ ജ്യൂസ് തയ്യാറാക്കാം. ഇതുപോലെ ഒരു ജ്യൂസ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇതിനായി നമുക്ക് പ്രധാനമായിട്ടും ആവശ്യമുള്ളത് ക്യാരറ്റും തക്കാളിയും ആണ്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു ക്യാരറ്റ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ഇട്ടുകൊടുക്കുക അതോടൊപ്പം തന്നെ ഒരു തക്കാളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ഇട്ടുകൊടുക്കുക ശേഷം ഒരു ചെറിയ കഷണം ഇഞ്ചി അതുപോലെ ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ഇത് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക.
അതിലേക്ക് കുറച്ചു കൂടി വെള്ളം ചേർത്തു കൊടുക്കുക അതോടൊപ്പം ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുക തണുപ്പിന് ആവശ്യമായ ഐസ് ക്യൂബ് ഇട്ടുകൊടുക്കുക. ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക അതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം. വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.
ഇത്ര മാത്രമേയുള്ളൂ രുചികരമായ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാർ. ക്യാരറ്റും തക്കാളിയും എല്ലാം എപ്പോഴും വീട്ടിൽ ഉണ്ടാവുന്ന സാധനങ്ങൾ ആണ്. അതുകൊണ്ടുതന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാം വീട്ടിലേക്ക് വരുന്ന വിരുന്നുകാർക്ക് കൊടുക്കാൻ വേണ്ടിയും ഇതുപോലെ ഒരു തയ്യാറാക്കി വയ്ക്കൂ. എല്ലാവർക്കും തന്നെ ഇത് വളരെയധികം ഇഷ്ടപ്പെടും. Credit : Shamees kitchen