Making Of Tasty Quick Potato Curry : കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു മസാലക്കറിയുടെ റെസിപ്പി പരിചയപ്പെടാം. ചൂട് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഇത് വളരെ നല്ല കോമ്പിനേഷൻ ആയിരിക്കും. എങ്ങനെയാണ് ഈ മസാലക്കറി തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
അതിനുശേഷം 2 ഏലക്കായ 3 ഗ്രാമ്പൂ ഒരു ചെറിയ കഷ്ണം പട്ട എന്നിവ ചേർക്കുക അതോടൊപ്പം മര ടീസ്പൂൺ ചെറിയ ജീരകം ഒരു നുള്ള് കായപ്പൊടി ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ പെരുംജീരകം പൊടിച്ചത് അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
പൊടികളുടെ പച്ചമണം എല്ലാം മാറി വന്നതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക. നല്ലതുപോലെ തിളച്ചു വരുമ്പോൾ നേരത്തെ പുഴുങ്ങി വെച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചെറുതായി ഉടച്ച് എടുത്തത് ചേർത്തു കൊടുക്കുക.
വീണ്ടും അടച്ചുവെച്ച് ഒരു രണ്ടു മിനിറ്റ് വേവിക്കുക. കറി നല്ലതുപോലെ വെന്ത് കുറുകി വരുമ്പോൾ മാത്രം ഒരു ടീസ്പൂൺ പഞ്ചസാരയും മൂന്ന് പച്ചമുളകും ആവശ്യത്തിന് മല്ലിയിലയും ചേർത്ത് ഇറക്കി വയ്ക്കുക. ഇന്ന് തന്നെ എല്ലാവരും തയ്യാറാക്കി നോക്കണേ. Video credit : Shamees kitchen