പച്ചക്കായ ഉപ്പേരി വയ്ക്കുന്നതിനു അല്ലെങ്കിൽ കറിയിലേക്ക് ഇടുന്നതിനായി മുറിക്കുമ്പോഴായിരിക്കും കൈകൾ എല്ലാം തന്നെ കറപിടിച്ച് കറുപ്പ് നിറമായി മാറുന്നത് ഇത്തരം അവസ്ഥ പലപ്പോഴും വീട്ടമ്മമാർ നേരിട്ട് ഉണ്ടായിരിക്കും ഇതില്ലാതാകുന്നതിനെയും കൈകൾ വെറുതെ കഴുകിയാൽ ഒന്നും ഈ കഥകൾ പോകില്ല. കുറച്ചുനേരത്തിനു ശേഷം മാത്രമേ കറകളെ ഇല്ലാതാക്കുവാൻ സാധിക്കുകയുള്ളൂ.
അതുകൊണ്ടുതന്നെ പച്ചക്കായ അരിയുന്നതിന് എല്ലാവർക്കും ഒരു മടിയാണ് എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട ഒരു കാര്യം എന്താണെന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ നാരങ്ങാനീരും എടുക്കുക ശേഷം നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഉപ്പ് അലിയിച്ച് കളയരുത് ഉടനെ തന്നെ രണ്ട് കൈയിലും കറപിടിച്ച ഭാഗത്തെല്ലാം നല്ലതുപോലെ തേച്ച് കൈകൾ തമ്മിൽ കൂട്ടി തിരുമ്മുക. ഒരു രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ തന്നെ കയ്യിൽ ഉണ്ടാകുന്ന കറയെല്ലാം പോയി കിട്ടുന്നതായിരിക്കും.
അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയുക എല്ലാവരും തന്നെ ആദ്യം സോപ്പിട്ട് കൈ കഴുകാനാണ് ശ്രമിക്കാറുള്ളത് ഇതുപോലെ സോപ്പിട്ട് കൈകഴുകി കയ്യിന്റെ സ്വാഭാവികം ആയിട്ടുള്ള എല്ലാ ആരോഗ്യവും നഷ്ടപ്പെടുന്നതായിരിക്കും അതുകൊണ്ട് അത്തരത്തിലുള്ള അവസ്ഥകളിലേക്ക് പോകാതെ ഇതുപോലെയുള്ള മാർഗങ്ങൾ ചെയ്ത കൈകളെ സംരക്ഷിക്കുകയും ചെയ്യാം.
അതോടൊപ്പം തന്നെ കയ്യിൽ ഉണ്ടാകുന്ന കറകളെ ഇല്ലാതാക്കുകയും ചെയ്യാം. എല്ലാവരും ചെയ്തു നോക്കൂ കൂടാതെയും വെച്ചിരിക്കുന്ന കായയുടെ ഉള്ളിൽനിന്ന് കറ പോകുന്നതിനു വേണ്ടി അരിഞ്ഞു വെച്ചതിനുശേഷം കുറച്ച് സമയം മഞ്ഞൾ ഇട്ട് കലക്കിയ വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം അതിൽ കഴുകിയെടുക്കുകയാണെങ്കിൽ കായയുടെ ഉള്ളിലുള്ള കറകൾ എല്ലാം തന്നെ പോയി കിട്ടുന്നതായിരിക്കും. Credit : Malayali corner