Making Tasty Lemon Pickle Recipe : സാധാരണ എല്ലാവരും മുളകുപൊടി ചേർത്താൽ ചുവന്ന നിറത്തിലുള്ള നാരങ്ങ അച്ചാറുകൾ ആയിരിക്കും ഉണ്ടാകാറുള്ളത് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി നല്ലൊരു കൂടിയ വെള്ള നിറത്തിലുള്ള നാരങ്ങ അച്ചാർ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ തയ്യാറാകൂ. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 350 ഗ്രാം നാരങ്ങ നാല് കഷണങ്ങളാക്കി അരിഞ്ഞ് എടുക്കുക.
അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് വറുത്തെടുക്കുക ശേഷം അത് മാറ്റി വയ്ക്കുക അടുത്തതായി അതേ പാനിലേക്ക് ആറ് ടീസ്പൂൺ നല്ലെണ്ണ ഒഴിക്കുക എണ്ണ ചൂടായി വരുമ്പോൾ രണ്ട് ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ശേഷം അതിലേക്ക് 500ഗ്രാം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ 50 ഗ്രാം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക.
ഇവ രണ്ടും നന്നായി വഴന്നു വന്നതിനുശേഷം അതിലേക്ക് 50 ഗ്രാം മുളക് ചേർക്കുക മുളക് ചേർക്കുമ്പോൾ ചീന മുളക് തന്നെ ചേർത്തു കൊടുക്കേണ്ടതാണ്. പച്ചമുളക് നന്നായി വഴന്നു വന്നതിനുശേഷം അതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക. അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന നാരങ്ങയും ചേർത്ത് ഇളക്കി യോജിപ്പിക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക.
അതിനുശേഷം ഒരു 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. നാരങ്ങാ നല്ലതുപോലെ വെന്ത് അതിൽ നിന്ന് വെള്ളം എല്ലാം ഇറങ്ങി വരുന്ന സമയമാകുമ്പോൾ പിടിച്ചു വച്ചിരിക്കുന്ന ഉലുവപ്പൊടി ചാറ് കൊടുക്കുക അതോടൊപ്പം രണ്ട് ടീസ്പൂൺ ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക കാൽ കപ്പ് വിനാഗിരി ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം പകർത്തി വയ്ക്കാം രണ്ടുദിവസം കഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്. Credit : Shamees kitchen