Making Of Tasty Pumpkin Halwa : മത്തങ്ങ ഉപയോഗിച്ചുകൊണ്ട് കറികൾ ഉണ്ടാക്കി നമ്മൾ കഴിച്ചു നോക്കിയിട്ടുണ്ടാകും എന്നാൽ മത്തങ്ങ ഉപയോഗിച്ച് ഒരു മധുര പലഹാരം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടോ. കഴിച്ചിട്ടില്ലാത്തവരാണോ നിങ്ങൾ എന്നാൽ ഈ റെസിപ്പി പരിചയപ്പെടു. അതിനായി നന്നായി പഴുത്ത മത്തങ്ങ എടുത്ത് തോല് കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർക്കുക അലിഞ്ഞു വരുമ്പോൾ അതിലേക്ക് 150 ഗ്രാം മധുരത്തിന് ആവശ്യമായ ശർക്കര ചേർത്തു കൊടുക്കുക.
അതോടൊപ്പം തന്നെ 50 ഗ്രാം പഞ്ചസാരയും ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂൺ വെള്ളവും ചേർത്ത് നന്നായി അലിയിച്ച് എടുക്കുക. നന്നായി അലിഞ്ഞു വന്നതിനുശേഷം എടുത്തു വച്ചിരിക്കുന്ന മത്തങ്ങ ചേർത്ത് മിക്സ് ചെയ്യുക. ശേഷം അഞ്ച് മിനിറ്റ് നേരത്തേക്ക് അടച്ച് വയ്ക്കുക. ഇടയ്ക്ക് തുറന്ന് ഇളക്കി കൊടുക്കുക.
മത്തങ്ങ ചെറുതായി വെന്തു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി വേവിച്ചെടുക്കുക. പഞ്ചസാര ലായനി എല്ലാം തന്നെ നല്ലതുപോലെ വറ്റി വരണം. അതുപോലെ തന്നെ മത്തങ്ങ നന്നായി വെന്ത് ഉടഞ്ഞു വരികയും വേണം. അതോടൊപ്പം പലരും ബാലൻസ് ചെയ്യുന്നതിന് ഒരു നുള്ള് ഉപ്പ് ചേർക്കുക.
ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് എടുക്കുക. പഞ്ചസാര എല്ലാം നല്ലതുപോലെ വറ്റി വന്നതിന് ശേഷം ഓഫ് ചെയ്യാവുന്നതാണ്. അടുത്തതായി ഒരു പാത്രത്തിൽ ഒരു രണ്ട് ടീസ്പൂൺ നെയ്യ് ചൂടാക്കുക. അതിനുശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള നട്ട്സ് വറുത്തെടുക്കാവുന്നതാണ്. ശേഷം അത് മത്തങ്ങയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കുക ഇത് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്. Credit : Shamees kitchen