Making Of Tasty Vendakka Curd Curry : വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് സാധാരണ നമ്മൾ കറികളിലും മറ്റും ചേർത്ത് തയ്യാറാക്കാറുണ്ട്. അതുപോലെതന്നെ വെണ്ടയ്ക്ക ഉപയോഗിച്ച് ഉപ്പേരിയും തോരനും തയ്യാറാക്കാറുണ്ട് എന്നാൽ ഇതുവരെ ആരെയെങ്കിലും വെണ്ടയ്ക്ക മോര് കറി തയ്യാറാക്കി നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ ഇടാൻ ഇതുപോലെ രുചികരമായി തയ്യാറാക്കു. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക.
അതിലേക്ക് കാൽ കപ്പ് ചിരകിയ തേങ്ങ ചേർക്കുക 6 ചുവന്നുള്ളി രണ്ട് പച്ചമുളക് അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു നന്നായി അരച്ചെടുക്കുക ശേഷം അത് മാറ്റിവയ്ക്കുക അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയും 200 ഗ്രാം വെണ്ടയ്ക്കയും മീഡിയം വലുപ്പത്തിൽ അരിഞ്ഞ് നന്നായി വഴറ്റിയെടുക്കുക ശേഷം മാറ്റി വയ്ക്കുക .
അതേ പാനിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അര ടീസ്പൂൺ കടുക് പൊട്ടിക്കുക രണ്ട് നുള്ള് ഉലുവ ചേർക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് നാലു വറ്റൽ മുളക് കറിവേപ്പില ചേർത്ത് കൊടുക്കുക അതിനുശേഷം വഴറ്റി വച്ചിരിക്കുന്ന വെണ്ടക്കയും ചേർത്ത് മിക്സ് ചെയ്യുക.
അടുത്തതായി ചെയ്യേണ്ടത് അരച്ചുവെച്ചിരിക്കുന്ന അരപ്പ് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. നന്നായി വെന്തു വന്നതിനുശേഷം അതിലേക്ക് കറിക്ക് ആവശ്യമായ തൈര് ആ ഉടച്ച് എടുത്തത് ചേർത്തുകൊടുക്കുക. പിന്നീട് അധികം തിളപ്പിക്കാൻ നിൽക്കരുത് ചെറുതായി ചൂടായി വരുമ്പോഴേക്കും ഇറക്കി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം രുചിയോടെ കഴിക്കാം, Shamees kitchen