ആശുദ്ധമായ വെളിച്ചെണ്ണ വളരെ എളുപ്പത്തിൽ തന്നെ ഇനി വീട്ടിൽ തയ്യാറാക്കി എടുക്കാം തേങ്ങയും ഉണ്ടായാൽ മതി കാലത്ത് വെളിച്ചെണ്ണ എന്ന് പറഞ്ഞ് നമ്മൾ കടയിൽ നിന്ന് മേടിക്കുന്ന എത്രത്തോളം വിശ്വസിക്കാൻ സാധിക്കും എന്ന് നമുക്കറിയില്ല അതുകൊണ്ടുതന്നെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കുക്കർ എടുക്കുക.
അതിലേക്ക് വളരെ കുറച്ച് വെള്ളം ഒഴിക്കുക ശേഷം രണ്ടു നാളികേരം അതിലേക്ക് ഇട്ടുകൊടുത്ത കുക്കർ അടയ്ക്കുക ശേഷം ഒരു വിസിൽ വരുമ്പോൾ കുക്കർ തുറന്ന് അതിൽ നിന്നും ആ നാളികേരം പുറത്തേക്കെടുക്കുക ശേഷം അത് രണ്ടായി പൊട്ടിക്കുക. ഇപ്പോൾ നാളികേരം നന്നായി വെന്തിട്ടുണ്ടാകും. ശേഷം അതിൽ നിന്നും തേങ്ങ മാത്രം ഒരു കട്ടി ഉപയോഗിച്ചുകൊണ്ട് ചുരണ്ടിയെടുക്കുക വെന്തതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ എടുക്കാൻ സാധിക്കുന്നതാണ്.
അതിനുശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു ശുദ്ധമായ വെള്ള തുണിയെടുത്ത് അതിലേക്ക് തേങ്ങ അരച്ചെടുത്തത് ഇട്ടുകൊടുക്കുക ശേഷം നന്നായി പിഴിഞ്ഞ് അതിന്റെ നാളികേര വെള്ളം മാത്രം പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാക്കി അതിലേക്ക് നാളികേര വെള്ളം ഒഴിച്ചു കൊടുക്കുക.
ശേഷം നന്നായി ചൂടാക്കുക നാളികേര വെള്ളം നന്നായി ചൂടായി അതിൽ നിന്ന് വെളിച്ചെണ്ണ നന്നായി തെളിഞ്ഞു വരുന്നത് വരെ ചൂടാക്കുക ശേഷം നല്ലതുപോലെ തെളിഞ്ഞു വരുമ്പോൾഇറക്കി വയ്ക്കുക.ചൂടാറിയതിനു ശേഷം അരിപ്പ ഉപയോഗിച്ച് അരി പാത്രത്തിലേക്ക് നമുക്ക് പകർത്തി വയ്ക്കാം ഇത്രയും ശുദ്ധമായ വെളിച്ചെണ്ണ കടയിൽ നിന്ന് പോലും കിട്ടില്ല അതുകൊണ്ട് എല്ലാവർക്കും ഇനി വീട്ടിൽ തന്നെ വെളിച്ചെണ്ണ ഉണ്ടാക്കാം. Video credit : Vichus Vlogs