നമ്മളെല്ലാവരും തന്നെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ് നമ്മുടെ ജീവിതത്തിലെ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ മാനസിക സംഘർഷകവും വരുമ്പോൾ നമ്മൾ ആദ്യം പോകുന്നത് നമ്മുടെ ഇഷ്ടദേവന്റെ ക്ഷേത്രം നടയിലേക്കായിരിക്കും അവിടെ ചെന്ന് പ്രാർത്ഥിക്കുമ്പോഴും ഒഴിവാക്കുക ചെയ്യുമ്പോഴും നമുക്ക് കിട്ടുന്ന ആശ്വാസം എവിടെ പോയാലും കിട്ടില്ല.
എന്നാൽ നിങ്ങൾ ഏതൊക്കെ ക്ഷേത്രങ്ങളിൽ പോയാലും എത്രയൊക്കെ വഴിപാടുകൾ ചെയ്താലും നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയി അവിടെയുള്ള ദേവനെ കണ്ടു പ്രാർത്ഥിക്കുമ്പോൾ കിട്ടുന്ന ആശ്വാസവും ഫലവും വേറെ എവിടെ പോയാലും കിട്ടില്ല. നിങ്ങളുടെ കുടുംബ ദേവതയ്ക്കോ ദേവനോ വേണ്ട വഴിപാടുകൾ ചെയ്യാതെ ലോകത്ത് എവിടെ മഹാക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചാലും ഒരു ദേവിയും ദേവനും നിങ്ങളുടെ മുന്നിൽ കരുണ ചൊരിയില്ല. കുടുംബ ദേവനോ ദേവതയോ വരുന്നത് അച്ഛന്റെ വഴിക്കായിരിക്കും.
ആ കുറെ നാളുകൾക്ക് ശേഷമാണ് നിങ്ങൾ കുടുംബ ക്ഷേത്രത്തിലേക്ക് പോകുന്നത് എങ്കിൽ പോകുന്ന ആദ്യ മാത്രയിൽ തന്നെ ചെയ്യേണ്ടത് അവിടെയുള്ള ദൈവത്തോട് മാപ്പ് പറയുക എന്നതാണ് ഇത്രയും നാൾ കാണാൻ വരാത്തതിൽ മാപ്പ് പറയുക. അതുപോലെ ക്ഷേത്രത്തിലേക്ക് പോകുന്ന സമയത്ത് എണ്ണയും തിരിയും കൊണ്ടുപോവുക. നമ്മുടെ കഴിവിനനുസരിച്ച് ചെയ്യുക. രണ്ടാമത്തെ കാര്യം നിങ്ങളുടെ ശമ്പളത്തിൽ നിന്ന് വരുന്നതിന്റെ ഒരു ചെറിയ വിഹിതം എടുത്ത് ഒരു പട്ട് തുണിയിൽ വെച്ച് മൂന്ന് ദിവസം കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ചേർത്തുനിർത്തി പ്രവർത്തിക്കുക.
മൂന്നാമത്തെ ദിവസം കുടുംബ ക്ഷേത്രത്തിൽ പോയി അത് സമർപ്പിച്ച പ്രാർത്ഥിക്കുക. അതുപോലെ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും കുടുംബസമേതം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക. ഇത്രയും കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ കുടുംബ ദൈവം നിങ്ങളെ പ്രസാദിക്കുകയും നിങ്ങളുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ മാത്രം നടക്കാൻ സഹായിക്കുകയും ചെയ്യും അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട. Credit : Infinite stories