Making Of Tasty Crispy Soya 65 : സോയ ഉപയോഗിച്ചുകൊണ്ട് കറുമുറ കഴിക്കാൻ പാകത്തിന് ഒരു സോയ 65 തയ്യാറാക്കാം. ചിക്കൻ സിക്സ്റ്റി ഫൈവ് എല്ലാവരും തന്നെ ഉണ്ടാക്കിയിട്ടുണ്ടാകും അതുപോലെ കഴിച്ചു നോക്കിയിട്ടുണ്ടാകും എന്നാൽ ചിക്കൻ കഴിക്കാത്ത ആളുകൾക്ക് വളരെ രുചികരമായ രീതിയിൽ ഇതുപോലെ സോയാ സിക്സ്റ്റി ഫൈവ് തയ്യാറാക്കൂ. കാണാൻ മാത്രമല്ല ഇത് കഴിക്കാനും വളരെയധികം രുചികരമാണ്.
ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു വലിയ പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് കപ്പ് സോയ അതിലേക്കിട്ട് വേവിച്ചെടുക്കുക. വന്നതിനുശേഷം താഴേയ്ക്ക് ഇറക്കിവെച്ച് രണ്ടുമൂന്നു പ്രാവശ്യം ആയി വെള്ളത്തിൽ കഴുകി പിഴിഞ്ഞ് എടുക്കുക ശേഷം അത് മാറ്റി വയ്ക്കുക.
അടുത്തതായി മസാല ചേർത്തു കൊടുക്കാം രണ്ട് ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ കോൺഫ്ലവർ ഒരു ടീസ്പൂൺ മൈദ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് ഇളക്കി മിക്സ് ചെയ്ത് എടുക്കുക.
സോയായിലേക്ക് നന്നായി തന്നെ മസാല ചേർത്തു കൊടുക്കേണ്ടതാണ് അതിനുശേഷം ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് പൊരിക്കുന്നതിന് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം മസാല തേച്ചു വെച്ച സോയ ഓരോന്നായിട്ട് വറുത്തെടുക്കുക. ശേഷം രുചിയോടെ കഴിക്കാം. Credit : Shamees kitchen