തൈറോയ്ഡ് രോഗം ഇന്നത്തെ കാലത്ത് പലർക്കും തന്നെ സ്വാഭാവികമായി വരുന്ന ഒരു അസുഖം പോലെ ആയിരിക്കുന്നു. നമ്മുടെ ജീവിതശൈലി കൊണ്ട് പലപ്പോഴും ഈ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. ജീവിതശൈലി രോഗമായ പ്രമേഹരോഗം ഉള്ളവരിൽ തൈറോയ്ഡ് ഹോർമോൺ സാധാരണക്കാരേക്കാൾ 10% കൂടുതലാണ് തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനം കൂടുന്നതും പ്രമേഹ രോഗത്തെ പ്രതികൂലമായി ബാധിക്കുന്നു.
പ്രമേഹം ഹൃദയരോഗ സംബന്ധമായ അസുഖങ്ങൾക്ക് വഴിവെക്കുന്നു. ഹൈപ്പർ തൈറോയ്ഡിസം, മൂലമുള്ള ഹൃദയസ്പന്ദനം കൂടുന്നത് വേദനയ്ക്ക് ഇടയായിയേക്കാം ഹൈപ്പോ തൈറോയ്ഡിസം ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗർഭ സംബന്ധമായ തൈറോയിഡ് പ്രവർത്തന കുറവ് പ്രമേഹ രോഗികളിൽ കൂടുതലാണ്. ഗർഭകാലത്തിനു ശേഷമാകാം തൈറോയിഡ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
ഗർഭകാലത്ത് തൈറോയ്ഡിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതും ശരീരത്തിന്റെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായ തോതിൽ നിലനിർത്തേണ്ടതും അത്യാവശ്യമായ കാര്യമാണ്. അമിതമായി ക്ഷീണം വണ്ണം കൂടുതൽ എന്നീ ലക്ഷണങ്ങൾ ഹൈപ്പോതൈറോയിസത്തിന്റേതാണ് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
തൈറോയ്ഡിന്റെ രോഗലക്ഷണങ്ങളും കിഡ്നി രോഗ ലക്ഷണങ്ങളും എല്ലാം ഒരുപോലെയാണ് തൈറോയ്ഡ് രോഗം രക്ത പരിശോധനയിലൂടെ കണ്ടെത്താൻ കാൽസ്യം അയൺ സപ്ലിമെൻസ് ഗുളികകളോ കഴിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ ആഗിരണത്തെ ബാധിക്കും അതിനാൽ ഹൈപ്പോതൈറോയിഡിസം ഉള്ളവർ അതിന്റെ ഗുളിക കഴിച്ച് അരമണിക്കൂർ കഴിഞ്ഞതിനുശേഷം മാത്രമേ മറ്റ് മരുന്നുകൾ കഴിക്കാൻ പാടുകയുള്ളൂ. അപ്പോൾ ഇത്രയും കാര്യങ്ങൾ എല്ലാവരും കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. Credit : Malayali corner