Making Of Tasty Chilly Fry : ചോറുണ്ണുമ്പോൾ രുചികരമാക്കുന്നതിന് പച്ച മുളക് വറുത്ത് കഴിക്കാം. പപ്പടം വറുത്ത നമ്മൾ ചോറിനോടൊപ്പം കഴിക്കാറില്ല ഇനി അതിന്റെ പകരമായി പച്ച മുളക് വറുത്തു കഴിക്കാം ഇതുപോലെ വറുത്തു നോക്കൂ. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം നീളത്തിലുള്ള പച്ചമുളക് എടുക്കുക.
ശേഷം അത് നല്ലതുപോലെ കഴുകി വെള്ളമെല്ലാം തന്നെ ഒരു തുണികൊണ്ട് തുടച്ചു മാറ്റുക ശേഷം ഒരു കത്തി ഉപയോഗിച്ച് കൊണ്ട് അത് രണ്ട് കഷണങ്ങളാക്കി മാറ്റുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായതിനു ശേഷം അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന പച്ചമുളക് ഇട്ടുകൊടുക്കുക.
നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പച്ചമുളക് അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ റോസ്റ്റ് ആയി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പ് കാൽ ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല അതുപോലെ മാങ്ങ ഉണക്കിപ്പൊടിച്ചത് ഉണ്ടെങ്കിൽ മാത്രം ചേർത്തുകൊടുത്താൽ മതി.
ഇവയെല്ലാം ചേർത്ത് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക പച്ച മുളകിലേക്ക് മസാല നല്ലതുപോലെ ചേർത്തു മിക്സ് ചെയ്യേണ്ടതാണ്. ശേഷം ആര നാരങ്ങ പിഴിഞ്ഞൊഴിക്കുക. വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക പൊടികളുടെ പച്ചമണം എല്ലാം മാറി വന്നതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ്. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Rathna’s kitchen