Kerala Sadya Special Inji Pachadi : ഇന്ന് ഉച്ചയ്ക്ക് ചോറുണ്ണുമ്പോൾ എല്ലാവരും ഇഞ്ചി പച്ചടി തയ്യാറാക്കി നോക്കൂ മറ്റ് വിഭവങ്ങൾ ഒന്നും തന്നെ തയ്യാറാക്കേണ്ടതില്ല ഇതുണ്ടെങ്കിൽ എത്ര വേണമെങ്കിലും ചോറുണ്ണാം. ഇഞ്ചി പച്ചടി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് 5 ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ചുവന്നുള്ളി വഴന്നു വരുമ്പോൾ അതിലേക്ക് കാൽ കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഇവ നല്ലതുപോലെ വഴറ്റിയെടുക്കുക. യുടെ നിറം മാറി വരുമ്പോൾ അഞ്ച് വറ്റൽ മുളകും എരുവിന് ആവശ്യമായ പച്ചമുളക് ചേർത്തു കൊടുക്കുക കറിവേപ്പില ചേർത്ത് കൊടുക്കുക വീണ്ടും വഴറ്റിയെടുക്കുക.
എല്ലാം നല്ലതുപോലെ വളർന്നു വന്നതിനുശേഷം അതിലേക്ക് രണ്ട് നുള്ള് ചെറിയ ജീരകം പൊടിച്ചതും ചേർത്തു കൊടുത്ത ഇളക്കി യോജിപ്പിക്കുക ശേഷം അധികം പുളിയില്ലാത്ത തൈര് എടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുക്കുക തൈര് ആണെങ്കിൽ അത് മിക്സിയിൽ ചെറുതായി ഒന്ന് കറക്കി എടുത്ത് ലൂസാക്കിയതിനുശേഷം മാത്രം ചേർത്തുകൊടുക്കുക.
തൈര് ചേർത്താൽ അധികം ചൂടാക്കേണ്ട ആവശ്യമില്ല ചെറുതായി ചൂടായി വരുമ്പോൾ അതിലേക്ക് ഉപ്പ് ചേർത്ത് കൊടുത്ത് ഇറക്കി വയ്ക്കാവുന്നതാണ്. ഇതുപോലെ ഇഞ്ചി തയ്യാറാക്കിയാൽ വയറിനും വളരെയധികം നല്ലതായിരിക്കും. ഞാൻ എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ ഇതിന്റെ രുചി ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്. Credit : Shamees kitchen