Making Of Simple Egg Onion Snack : വൈകുന്നേരം ചൂട് ചായക്കൊപ്പം കഴിക്കാൻ ഏത് പലഹാരം ഉണ്ടാകണമെന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ എന്നാൽ ഇനി അധികം ചിന്തിക്കേണ്ട ആവശ്യമില്ല രണ്ടു മുട്ട വീട്ടിലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു സ്നാക്ക് തയ്യാറാക്കി എടുക്കാം. രണ്ട് മുട്ട കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം ഇതുപോലെ തയ്യാറാക്കു.
എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് സവാള വളരെ കനം കുറഞ്ഞ അറിഞ്ഞത് എടുത്തു വയ്ക്കുക. അതിലേക്ക് അരക്കപ്പ് ക്യാബേജ് ചേർത്തു കൊടുക്കുക ഗ്രേറ്റ് ചെയ്തത്. അതോടൊപ്പം തന്നെ രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.
ശേഷം അതിലേക്ക് അരക്കപ്പ് കടലമാവ് ചേർത്തു കൊടുക്കുക. ഒരു ടീസ്പൂൺ അരിപ്പൊടിയും ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ മുളകുപൊടിയും മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി 1/4 ടീസ്പൂൺ ജീരകത്തിന്റെ പൊടി അര ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് മല്ലിയില എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക.
ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്താൽ മതി. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം തയ്യാറാക്കിയതിൽ നിന്നും ഇഷ്ടമുള്ള വലുപ്പത്തിൽ മാവ് എടുത്ത് എണ്ണയിലേക്ക് ഇട്ടു നന്നായി പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ്. Credit : Shamees kitchen