തലമുടി കൊഴിഞ്ഞുപോകുന്നത് ആർക്കും തന്നെ സഹിക്കാൻ പറ്റുന്ന കാര്യമല്ല തലമുടിയെ സ്നേഹിക്കുന്നവരാണ് നമ്മൾ എല്ലാവരും തന്നെ മുടി ഒരുപാട് ഇല്ലെങ്കിൽ കൂടിയും ഉള്ള മുടി വളരെ കട്ടിയോടും ആരോഗ്യത്തോടും കൂടി ഇരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും അതിനുവേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ സ്വീകരിക്കാറുണ്ട്.
എന്നാൽ കൂടുതൽ ഫലപ്രദമാകുന്നത് വീട്ടിൽ നമ്മൾ ചെയ്യുന്ന ചെറിയ പൊടിക്കൈകളും നമ്മുടെ മുത്തശ്ശിമാർ പറഞ്ഞു തന്ന ചില എണ്ണ പ്രയോഗങ്ങളും ആയിരിക്കും. അതുപോലെ തന്നെ മുത്തശ്ശിമാർ പണ്ട് മുതലേ ചെയ്തു വന്നിരുന്ന മുടിയുടെ ആരോഗ്യത്തിന് ഫലപ്രദമായ ഒരു ടിപ്പാണ് ഇത്. ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് ആ രണ്ട് ടീസ്പൂൺ ഉണക്കിപ്പൊടിച്ച നെല്ലിക്ക ചേർത്തു കൊടുക്കുക. നെല്ലിക്കപ്പൊടി ഇതിനുവേണ്ടി എല്ലാവരും തയ്യാറാക്കി വച്ചാൽ വളരെ നല്ലതായിരിക്കും.
https://youtu.be/3wqVGQoD7jw
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ജ്യൂസ് ആയി അരച്ചത് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ഒരു നാരങ്ങയുടെ പകുതി നേരെ എടുത്ത് അതും കൊടുക്കുക ശേഷം ഒരു കറ്റാർവാഴയുടെ ജെല്ല് ചേർത്ത് കൊടുക്കുക. ഇവയെല്ലാം തന്നെ നന്നായി മിക്സ് ചെയ്യുക ചേർത്തു കൊടുത്ത സാധനങ്ങൾ എല്ലാം തന്നെ മുടിയുടെ വളർച്ചക്കും ആരോഗ്യത്തിനും വളരെയധികം ഉപകാരപ്രദമായിട്ടുള്ളതാണ്.
അതിനുശേഷം എല്ലാം മിക്സ് ആയി കഴിയുമ്പോൾ ഇത് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. കൈകൊണ്ട് തലയോട്ടിയും നന്നായി തേച്ചുപിടിപ്പിച്ചതിനു ശേഷം 10 മിനിറ്റ് എങ്കിലും നന്നായി മസാജ് ചെയ്യുക. നന്നായി മസാജ് ചെയ്തതിനുശേഷം മുടി കെട്ടിവയ്ക്കുക അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ഇതുപോലെ ചെയ്താൽ മുടി കൊഴിഞ്ഞു പോകും എന്ന പേടി ഇനി ആർക്കും വേണ്ട. Credit : Malayali frnds