ഈ പുട്ട് കാണാൻ മനോഹരമാണെങ്കിൽ കഴിക്കാൻ എത്ര ടേസ്റ്റ് ആയിരിക്കും. പുട്ട് ഇതുപോലെ തയ്യാറാക്കൂ. | Making Of Tasty Ragi Putt

Making Of Tasty Ragi Putt : എന്നും അരിപ്പൊടി മാത്രം ഉപയോഗിച്ചുകൊണ്ട് പുട്ട് തയ്യാറാക്കിയ നിങ്ങൾ മടുത്തുപോയോ എന്നാൽ ഇനി വ്യത്യസ്തമായ രീതിയിൽ ഒരു റാഗി പുട്ട് തയ്യാറാക്കിയാലോ. റാഗി പുട്ട് എങ്ങനെയാണ് നല്ല സ്വാദോടുകൂടി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് റാഗി മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക.

ശേഷം നല്ല നൈസായി പൊടിച്ചെടുക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കാൽ കപ്പ് ഇളം ചൂടുവെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം വീണ്ടും മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലപോലെ കലക്കി എടുക്കുക.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ തൊട്ടിന്റെ എല്ലാ ഭാഗത്തേക്കും വെള്ളത്തിന്റെ അംശം എത്തുകയുംമാത്രമല്ല പൊടി നന്നായി നനഞ്ഞു കിട്ടുകയും ചെയ്യും. വേണമെങ്കിൽ കുറച്ച് വെള്ളം തെളിച്ചു കൊടുക്കുകയും ചെയ്യാം. അതിനുശേഷം പുട്ട് ഉണ്ടാക്കാവുന്നതാണ് പുട്ടിന്റെ കുഴലെടുത്ത് അതിലേക്ക് ആദ്യം കുറച്ച് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക.

അതിനുമുകളിലായി തയ്യാറാക്കിയ പൊടി ഇട്ടുകൊടുക്കുക വീണ്ടും തേങ്ങ ഇട്ടുകൊടുക്കുക ഈ രീതിയിൽ പുട്ടിന്റെ കുഴൽ നിറയ്ക്കുക. അതിനുശേഷം ആവിയിൽ ഒരു 5 മിനിറ്റ് നന്നായി വേവിച്ചെടുക്കുക. ആവി വന്ന് തുടങ്ങുമ്പോൾ പുട്ടുകുറ്റിയിൽ നിന്നും പുട്ട് പുറത്തേക്ക് എടുക്കാവുന്നതാണ് ശേഷം രുചിയോടെ കഴിക്കാം. എന്റെ കൂടെ കടലക്കറിയോ അല്ലെങ്കിൽ പഴമോ ഒക്കെ നല്ല കോമ്പിനേഷൻ ആയിരിക്കും. Credit : sruthis Kitchen

Leave a Reply

Your email address will not be published. Required fields are marked *