Making Of Tasty Egg Curry : വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു മുട്ടക്കറി ഉണ്ടാക്കാം ഇതിന്റെ മസാലയാണ് ഏറ്റവും പ്രധാനപ്പെട്ട വ്യത്യസ്തമായ ഒരു മസാല ഇതുപോലെ തയ്യാറാക്കൂ. ആദ്യം തന്നെ രണ്ട് ചെറിയ സവാള അരിഞ്ഞത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് 8 വെളുത്തുള്ളി ഒരു ടീസ്പൂൺ പൊതീനയില അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റി എടുക്കുക. ശേഷം അതിലേക്ക് തയ്യാറാക്കിയ അരപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് ഒന്നര കപ്പ് ചൂടുവെള്ളം ചേർക്കുക രണ്ട് പച്ചമുളക് അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങ നീരും ചേർക്കുക പുഴുങ്ങിയെടുത്ത 5 മുട്ട ചേർക്കുക. വീണ്ടും അടച്ചുവെച്ച് ഒരു അഞ്ചു മിനിറ്റ് വേവിക്കുക. മുട്ടയിലേക്ക് മസാല എല്ലാം നന്നായി ഇറങ്ങിച്ചെല്ലണം.
അതിനുശേഷം നന്നായി കുറുകി വരുമ്പോൾ കുറച്ചു മല്ലിയിലയും ചേർത്ത് അടുപ്പ് ഓഫ് ചെയ്യാം. നിങ്ങൾ ഇതുവരെ കഴിച്ചു നോക്കാത്ത വ്യത്യസ്തമായ രുചിയിലുള്ള മുട്ടക്കറിയും ഇതാ റെഡി. ഇനി എല്ലാവരും ഇതുപോലെ മസാല തയ്യാറാക്കി മുട്ടക്കറി ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Sruthis kitchen