ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവർക്കും തന്നെ സന്ധിവേദന കണ്ടുവരുന്നു മുട്ടുവേദന കൈ വേദന സോൾഡർ വേദന എന്നിങ്ങനെ എല്ലാവർക്കും തന്നെ പലതരത്തിലാണ് സന്ധി വേദനകൾ അനുഭവപ്പെടുന്നത് കൃത്യമായ വ്യായാമം ഇല്ലായ്മ കൊണ്ടാണ് കൂടുതലും ഇതുപോലെ സംഭവിക്കുന്നത് അതുകൊണ്ടുതന്നെ അവ വളരെ പെട്ടെന്ന് മാറ്റിയെടുക്കുന്നത് ആയിരിക്കും എത്രയും നല്ലത്.
കൂടുതൽ ആളുകൾക്കും കണ്ടുവരുന്നത് മുട്ടുവേദനയാണ് മുട്ടുവേദന വന്നാൽ പ്രത്യേകിച്ച് നടക്കാൻ ഒന്നും പറ്റാത്ത അവസ്ഥ ഉണ്ടായി വരുന്നു. അതുകൊണ്ട് മുട്ടുവേദനയെ പെട്ടന്നില്ലാതാകുന്നതിന് വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡി നോക്കാം അതിനായി നമുക്ക് വേണ്ടത് മുതിരയാണ്. മുതിര എങ്ങനെയാണ് പെട്ടെന്ന് വേദന ഇല്ലാതാക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് ഒരു കൈപ്പിടി മുതിര എടുക്കുക ശേഷം അതേ അളവിൽ തന്നെ കല്ലുപ്പ് ചേർക്കുക ശേഷം ഇവ രണ്ടും നല്ലതുപോലെ മിക്സ് ചെയ്യുക. അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് നന്നായി ചൂടാക്കി എടുക്കുക. നല്ലതുപോലെ ചൂടായി വരണം ശേഷം ഒരു വൃത്തിയുള്ള തുണി എടുത്തു വയ്ക്കുക അതിലേക്ക് മുതിരയും കല്ലുപ്പും ഇട്ടു കൊടുക്കുക ശേഷം ചൂടോടെ തന്നെ അത് കെട്ടുക. ഇപ്പോൾ ഒരു കിഴി പോലെ കാണപ്പെടും.
അതിനുശേഷം മുട്ടുവേദനയുള്ള ഭാഗത്ത് നല്ലതുപോലെ ചൂട് പിടിപ്പിക്കുക. ശരീരത്തിൽ വേദനയുള്ള എല്ലാ ഭാഗത്തും ഇതുപോലെ ചെയ്യാവുന്നതാണ് ചൂട് പോയി എന്ന് തോന്നുമ്പോൾ വീണ്ടും അതെടുത്ത് ചട്ടിയിൽ ഇട്ട് ചൂടാക്കുക. ദിവസത്തിൽ ഇത് രണ്ട് നേരമായി തുടർച്ചയായി നിങ്ങൾ ചെയ്യുകയാണെങ്കിൽ എല്ലാ സന്ധിവേദനകളും പ്രത്യേകിച്ച് മുട്ടുവേദന ഇല്ലാതാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : PRS Kitchen