Making Of Tasty Beetroot Aval Payasam : ബീറ്റ് റൂട്ടും അവലും ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായതും വ്യത്യസ്തമായതുമായ ഒരു വിഭവം തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് ബീറ്ററൂട്ട് എടുത്ത് നീളത്തിൽ അരിയുക ശേഷം ഒരു പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കി അതിലേക്ക് ബീറ്ററൂട്ട് നല്ലതുപോലെ വേവിച്ചെടുക്കുക. ബീറ്ററൂട്ടിന്റെ എല്ലാ സത്തും ആ വെള്ളത്തിലേക്ക് നന്നായി ഇറങ്ങി വരണം അതിനുശേഷം മാറ്റിവയ്ക്കുക.
വീട്ടിലോട്ട് എല്ലാം മാറ്റിയതിനുശേഷം അതേ വെള്ളത്തിലേക്ക് കുറച്ച് ചവ്വരി കൊടുക്കുക. 5 ടീസ്പൂൺ ചൊവ്വരി ആദ്യം വെള്ളത്തിൽ ഇട്ട് കുതിർത്തതിനു ശേഷം അതിലേക്ക് ചേർത്ത് കൊടുക്കുക വീണ്ടും നന്നായി വേവിക്കുക. ചൊവ്വരി വെന്തുവരുന്ന സമയത്ത് ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക ശേഷം അതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും നന്നായി വറുത്ത് എടുക്കുക.
ശേഷം ഒരു കപ്പ് അവൽ ചേർക്കുക. ഏതു നിറത്തിലുള്ള അവൽ വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ്. അവൽ വറത്തു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ചൊവ്വരി നന്നായി വെന്തു വന്നതിനു ശേഷം അതിലേക്ക് 500 എം എൽ പാല് ചേർക്കുക അതോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക.
ശേഷം പഞ്ചസാര നന്നായി അലിഞ്ഞു വന്നുകഴിയുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന അവൻ ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം തന്നെ മൂന്ന് ഏലക്കായ പൊടിച്ചത് ചേർത്ത് കൊടുക്കുക. ശേഷം പുറത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കുക. നന്നായി കുറുകി വന്നതിനുശേഷം ഇറക്കി വയ്ക്കാവുന്നതാണ്. ഇതിലേക്ക് നിറം ആവശ്യമെങ്കിൽ നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ബീറ്റ് റൂട്ട് അരച്ചെടുത്ത ചേർക്കാവുന്നതാണ്. രുചികരമായ ബീറ്റ് റൂട്ട് അവൽ പായസം റെഡി. credit : Lillys natural tips