അടുക്കളയിലെ സിംഗ് പലപ്പോഴും ബ്ലോക്കായി പോകുന്ന അവസ്ഥ വീട്ടമ്മമാർക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാകും ഇത്തരം സന്ദർഭങ്ങളിൽ സാധാരണ നിങ്ങൾ എന്തൊക്കെയാണ് ചെയ്യാറുള്ളത്. അതുപോലെ തന്നെ ഇത്തരം അവസ്ഥകളിൽ സ്ഥിരമായി ചെയ്യുന്ന ടിപ്പുകൾ അല്ലാതെ വളരെ ഫലപ്രദമായ മറ്റ് ടിപ്പുകൾ പരിചയപ്പെടാം .
സാധാരണ എല്ലാവരും ബേക്കിംഗ് സോഡയാണ് ബ്ലോക്കുകൾ മാറ്റുന്നതിനായി ഉപയോഗിക്കാറുള്ളത് എന്നാൽ ഇവിടെ ബേക്കിംഗ് സോഡ ഇല്ലാതെ എങ്ങനെ ബ്ലോക്ക് ഇല്ലാതാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കിച്ചൻ വെള്ളം പോകുന്ന ഭാഗത്ത് കുറച്ച് സോപ്പുപൊടി ഇട്ടു കൊടുക്കുക. അതിനു മുകളിലായി മൂന്നോ നാലോ ടീസ്പൂൺ ഉപ്പു കൂടി ചേർത്തു കൊടുക്കുക.
ശേഷം നന്നായി തിളപ്പിച്ച വെള്ളം അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കിച്ചൻ എങ്കിലേ ബ്ലോക്ക് വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും ഇതുപോലെ ചെയ്യുകയാണെങ്കിൽ ദുർഗന്ധം ഇല്ലാതാക്കി ഒട്ടും തന്നെ ബ്ലോക്ക് വരാത്ത അവസ്ഥ ഉണ്ടാകുന്നതായിരിക്കും.
എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ഈ ടിപ്പ് ചെയ്തു നോക്കൂ ഇത് നിങ്ങൾക്ക് വളരെ ഫലപ്രദമായി ഉപകാരപ്പെടുന്നതായിരിക്കും. ഒരുപാട് ബ്ലോക്ക് ആയി കിടക്കുന്ന അവസ്ഥയാണെങ്കിൽ ഇപ്പോൾ ചെയ്തതുപോലെ രണ്ടോ മൂന്നോ പ്രാവശ്യം അടുപ്പിച്ച് ചെയ്യുക അങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് എത്ര കഠിനമായ ബ്ലോക്ക് ആയാലും പെട്ടെന്ന് തന്നെ ഇല്ലാതാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner