Easy&Quick Kovakka Curry : കോവയ്ക്ക് ഉപയോഗിച്ചുകൊണ്ടുള്ള കറി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ സാധാരണയായി എല്ലാവരും കോവയ്ക്ക ഉപയോഗിച്ചുകൊണ്ട് മെഴുക്കുവരട്ടിയും ഉപ്പേരിയും തയ്യാറാക്കിയിട്ടുണ്ടാകും എന്നാൽ അത് ഉപയോഗിച്ചുകൊണ്ടുള്ള കറി ഒരു പ്രാവശ്യമെങ്കിലും കഴിച്ചു നോക്കേണ്ടതാണ് ഇതിന്റെ രുചി വളരെ വലുതാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കറിക്ക് ആവശ്യമായ കോവയ്ക്ക എടുത്ത് അതിലേക്കിട്ട് നന്നായി വഴറ്റിയെടുക്കുക. അതോടൊപ്പം തന്നെ അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.
ഗോവയ്ക്ക് നല്ലതുപോലെ വഴന്ന് വാടിവരുമ്പോൾ മാറ്റിവെക്കുക. അതേ പാനിലേക്ക് അര ടീസ്പൂൺ ജീരകം ചേർത്ത് കൊടുക്കുക. ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർക്കുക സവാള നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയും ചേർത്ത് നന്നായി ഇളക്കി എടുക്കുക. തക്കാളി നന്നായി വെന്തു വന്നതിനുശേഷം.,
രണ്ട് ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ജീവചരിത പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക. നന്നായി തിളച്ച് വരുമ്പോൾ അതിലേക്ക് ഗോവയ്ക്ക് ചേർത്തു കൊടുക്കുക ശേഷം ആവശ്യത്തിന് ഉപ്പും ചേർക്കുക 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക കറി നല്ലതുപോലെ പാകമായതിനുശേഷം ഇറക്കി വയ്ക്കാം. Credit : Shamees kitchen