Making of Rice Flour Vada : സാധാരണയായി എല്ലാവരും ഉഴുന്നുവട ആയിരിക്കും കഴിച്ചിട്ടുണ്ടാവുക എന്നാൽ ഉഴുന്നുവട കഴിക്കുന്നതിനേക്കാൾ വളരെയധികം രുചികരമായും ക്രിസ്പിയായും നമുക്ക് അരിപ്പൊടി ഉപയോഗിച്ചുകൊണ്ട് വട ഉണ്ടാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാം അതുകൊണ്ട് എല്ലാവരും ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കണേ. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുത്തു വയ്ക്കുക അതിലേക്ക് മുക്കാൽ കപ്പ് തൈര് ചേർത്ത് കൊടുക്കുക പുളിയില്ലാത്ത തൈര് തന്നെ എടുക്കേണ്ടതാണ് ശേഷം ഒരു ചെറിയ കഷണം ഇഞ്ചി വളരെ ചെറുതായി അരിഞ്ഞത് 10 പച്ചമുളക് ഓരോരുത്തരുടെയും എരിവിന് അനുസരിച്ച് ചേർത്തു കൊടുക്കാം. അതിനുശേഷം രണ്ട് കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ ചൂടാക്കി നന്നായി വേവിച്ച് എടുക്കുക.
ശേഷം അതിലേക്ക് ഒരു ചെറിയ കഷണം സവാള ചെറുതായി അരിഞ്ഞത് കറിവേപ്പില വളരെ ചെറുതായി അരിഞ്ഞത്. അതുപോലെ തന്നെ ആവശ്യത്തിന് കുരുമുളക് ആവശ്യത്തിന് ഉപ്പ് കൂടാതെ രുചി കൂട്ടുന്നതിന് കുറച്ച് മല്ലിയിലയും ചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കുക. അതിനുശേഷം ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വയ്ക്കുക.
അതിനുശേഷം രണ്ടു കൈകളിലും എണ്ണ തേച്ച് കഴിഞ്ഞ് ആവശ്യത്തിനുമാവ് അതിൽ നിന്ന് ഉരുട്ടിയെടുക്കുക ശേഷം ചെറിയ ഒരു ഹാൾ നടുവിൽ ഇട്ടു കൊടുക്കുക.അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വന്നതിനുശേഷം ഓരോ വടയും അതിലേക്കിട്ട് നന്നായി മൊരിയിച്ച് എടുക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തു കോരി മാറ്റുക.credit : Mia kitchen