പഴുത്ത പപ്പായ കൊണ്ട് പച്ചടി കഴിച്ചിട്ടുണ്ടോ. ഇതിന്റെ അടിപൊളി ടേസ്റ്റ് നിങ്ങൾ ഒരു തവണയെങ്കിലും അറിഞ്ഞിരിക്കണം. | Making Of Tasty Pappaya Pachadi

Making Of Tasty Pappaya Pachadi : സാധാരണയായി എല്ലാവരും പഴുത്ത പപ്പയെ കിട്ടുകയാണെങ്കിൽ അതുപോലെ തന്നെ കഴിക്കുകയായിരിക്കും പതിവ് എന്നാൽ പച്ചക്കായ ഉപയോഗിച്ചാണ് നമ്മൾ തോരൻ അവിയൽ എന്നിങ്ങനെ പലതരത്തിലുള്ള വിഭവങ്ങളും പല വീട്ടമ്മമാരും തയ്യാറാക്കുന്നത് എന്നാൽ പഴുത്ത പാപ്പക്കായി ഉപയോഗിച്ചുകൊണ്ട് നമുക്ക് രുചികരമായ ഒരു കറി തയ്യാറാക്കി എടുക്കാം. പഴുത്ത പപ്പക്കായ പച്ചടി ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ.

ഒരു പപ്പക്കായയുടെ പകുതി എടുക്കുക ശേഷം കുരുവും എല്ലാം കളഞ്ഞ് ചതുരക്കഷണങ്ങൾ ആക്കി മുറിച്ച് വയ്ക്കുക ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് രണ്ടു നുള്ള് ജീരകം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ച് മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് പപ്പക്കായയും ആവശ്യത്തിന് ഉപ്പും മുളകും വെള്ളവും ചേർത്ത് നല്ലതുപോലെ വേവിക്കാൻ വയ്ക്കുക. വന്നതിനുശേഷം ഉടച്ച് കൊടുക്കുക.

ശേഷം അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പും ആവശ്യത്തിന് കറിവേപ്പിലയും ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം അര ടീസ്പൂൺ കടുക് പൊടിച്ചെടുത്തത് ചേർത്തു കൊടുക്കുക. എല്ലാം നല്ലതുപോലെ മിക്സ് ആയി വന്നതിനുശേഷം അതിലേക്ക് പുളിയില്ലാത്ത തൈര് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

തൈര് ചേർത്തതിനുശേഷം വീണ്ടും തിളപ്പിക്കേണ്ട ആവശ്യമില്ല ചെറുതായി ചൂടായി വരുമ്പോൾ ഇറക്കി വയ്ക്കാവുന്നതാണ്. ശേഷം ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് രണ്ട് വറ്റൽ മുളകും കറിവേപ്പിലയും ഒരു നുള്ള് മുളകുപൊടിയും ചേർത്ത് നന്നായി മൂപ്പിച്ച് എടുത്തതിനുശേഷം അത് പച്ചടിയിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. രുചിയോടെ കഴിക്കാം. Video credit : Sheeba’s recipes

Leave a Reply

Your email address will not be published. Required fields are marked *