പല്ലുവേദന ഇത് ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കാത്തവർ ഉണ്ടാവില്ല എല്ലാവർക്കും തന്നെ പലപ്പോഴും പല്ലുവേദനയോ അല്ലെങ്കിൽ പല്ല് പുളിപ്പ് ഉണ്ടായിരിക്കാം. ഇത്തരം സന്ദർഭങ്ങളിൽ സാധാരണ നിങ്ങൾ എന്താണ് ചെയ്യാറുള്ളത് കൂടുതലും പല്ല് കൃത്യമായ രീതിയിൽ വൃത്തിയാക്കാത്തത് മൂലമാണ് ഇതുപോലെ പല്ല് വേദന സംഭവിക്കുന്നത് അതുകൊണ്ടുതന്നെ നമ്മൾ ദിവസവും രണ്ടുനേരം പല്ലുതേക്കുന്നത് വളരെ അത്യാവശ്യമായ കാര്യമാണ്.
ഇന്നത്തെ കാലത്ത് പല്ലു വൃത്തിയാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള സാധനങ്ങൾ ലഭ്യമാണ് എങ്കിലും നമുക്ക് വളരെയധികം ഉപകാരപ്രദമാകുന്നത് വീട്ടിൽ തന്നെ നമ്മൾ ചെയ്യുന്ന മുത്തശ്ശിമാർ പണ്ടുമുതൽ പറഞ്ഞുതന്ന പൊടികൈകൾ മാത്രമായിരിക്കും. അതുകൊണ്ടുതന്നെ അത്തരം പൊടികൈകൾ നമുക്ക് വളരെയധികം ആശ്വാസം നൽകുകയും ചെയ്യും. ഇവിടെ ഇതാ പല്ല് വേദന പല്ല് പുളിപ്പ് എന്നിവ പെട്ടെന്ന് തന്നെ മാറ്റിയെടുക്കുന്നതിന് വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് അരടീസ്പൂൺ കൂവപ്പൊടി ചേർക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ കല്ലുപ്പ് ചേർത്തു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ആര്യവേപ്പിന്റെ ഇല ഉണക്കിപ്പൊടിച്ച് എടുത്തത് ചേർത്തു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യുക വേണമെങ്കിൽ നിങ്ങൾക്ക് മിക്സിയിൽ ഇട്ട് എല്ലാം കൂടി ചേർത്ത് ഒന്ന് നന്നായി പൊടിച്ചെടുക്കാവുന്നതാണ്.
അതിനുശേഷം ഒരു പാത്രത്തിൽ ആക്കി സൂക്ഷിക്കുക ദിവസത്തിൽ രണ്ടുനേരം നിങ്ങൾ പല്ല് തേക്കുന്ന സമയത്ത് രാവിലെയും വൈകുന്നേരവും ടേസ്റ്റ് ഉപയോഗിക്കാതെ ഇത് ഉപയോഗിച്ചുകൊണ്ട് പല്ല് തേച്ച് വൃത്തിയാക്കുക. ഇത് ഒരു ദിവസം ചെയ്യുമ്പോൾ തന്നെ നല്ല വ്യത്യാസം നിങ്ങൾക്ക് കാണാൻ സാധിക്കും തുടർച്ചയായി ചെയ്താൽ പല്ലുവേദനയും പല്ല് പുളിപ്പ് അവസ്ഥയും വളരെ പെട്ടെന്ന് ഇല്ലാതാക്കാം. Credit : Grandmother tips