രാവണപ്രഭുവിലെ രംഗം അഭിനയിച്ചു താരങ്ങൾ .. ഹിറ്റ് ആയി ഈ ജോഡികൾ

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയുന്ന ഹൃദയഹാരിയായ പരമ്പര ആണ് മൗനരാഗം. വളരെ അധികം പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിനു ലഭിക്കുന്നത്. ഊമയായ നായികയുടെ കഥ പറയുന്ന സീരിയൽ ആണ് മൗനരാഗം. ഉയർന്ന റേറ്റിംഗിൽ തന്നെയാണ് പരമ്പര ഇപ്പോഴും മുന്നോട്ട്പോവുന്നത്. കഥയിലെ നായികക്ക് ശേഷം പ്രധാന വേഷത്തിൽ എത്തുന്ന കഥാപാത്രം ആണ് സോണി. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒരു അന്യഭാഷാ നായികയാണ്. മലയാളിയല്ലാത്ത ശ്രീ ശ്വേതാ മഹാലക്ഷ്മിയാണ് ഈ വേഷം ചെയുന്നത്.

പലപ്പോഴും നായികക്ക് വേണ്ടി സംസാരിക്കുന്ന കഥാപാത്രമാണ് സോണിയുടേത്. അതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രിയങ്കരിയായി മാറുകയായിരുന്നു ശ്രീ ശ്വേതാ. സമൂഹമാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരം പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി വന്നിരിക്കുകയാണ്. അവർ പങ്കുവെച്ച രസകരമായ റീൽസ് വിഡിയോയിൽ താരത്തോടൊപ്പം മറ്റൊരു അഭിനേതാവും ഉണ്ട്. ഇതേ സീരിയലിൽ തന്നെ നായകനായി വേഷമിടുന്ന കല്യാൺ ഖന്നയാണ് ആ താരം. വിക്രം എന്ന കഥാപാത്രമായാണ് കല്യാൺ ഈ പരമ്പരയിൽ വേഷമിടുന്നത്.

സീരിയലിൽ ഇവർ തമ്മിൽ നല്ലൊരു സൗഹൃദമില്ലെങ്കിലും, ജീവിതത്തിൽ അവർ വളരെ നല്ല അടുത്ത സുഹൃത്തുക്കൾ ആണ്. രാവണപ്രഭു എന്ന മലയാളസിനിമയിലെ ഒരു രംഗം അഭിനയിച്ചുകൊണ്ടുള്ള റീൽസ് വീഡിയോ ആണ് അടുത്തിടെ താരങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകർ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. കുസൃതി നിറഞ്ഞ ചിരിയോടെ കല്യാൺ വിഡിയോയിൽ എത്തിയപ്പോൾ ക്യൂട്ട് എക്സ്പ്രെഷനോടെ ശ്രീ ശ്വേതയും കയ്യടി നേടി. നിരവധി കമെന്റുകൾ ആണ് വീഡിയോയുടെ താഴെ ആരാധകർ പോസ്റ്റ് ചെയുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടജോഡിയായി മാറുകയായിരുന്നു ഇവർ. ഇരുവരും പ്രണയത്തിൽ ആണോയെന്ന് ആരാധകർക്ക് സംശയമുണ്ട്. പക്ഷെ താരങ്ങൾ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. പരമ്പരയിലെ ഈ ജോഡികൾ ജീവിതത്തിലും ഒന്നിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ. ഇരുവരും നല്ല സുഹൃത്തുക്കളായാണ് മുന്നോട്ട് പോവുന്നത്. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. താരങ്ങളുടെ റീൽസ് വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *