നമ്മൾ സാധാരണ രണ്ട് രീതിയിൽ പുട്ട് ഉണ്ടാക്കുന്നവർ ആയിരിക്കും ഒന്ന് പുട്ടുകുറ്റിയിൽ പുട്ടുണ്ടാകും അതുപോലെ തന്നെ ചിരട്ട പുട്ടും ഉണ്ടാകും. എന്നാൽ ഇവയൊന്നും ഇല്ലാത്ത സമയത്ത് നമുക്ക് പുട്ട് ഉണ്ടാക്കാൻ പറ്റുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ. എന്നാൽ പറ്റുന്നതാണ്. അതിനുവേണ്ടി നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ഒരു സാധനം മാത്രം മതി.
അതിനുവേണ്ടി നമുക്ക് ഗ്ലാസ് ഉപയോഗിക്കാം. സ്റ്റീലിന്റെ ഗ്ലാസ് എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ പുട്ടുപൊടി തയ്യാറാക്കുക. സാധാരണ രീതിയിൽ എല്ലാവരും എങ്ങനെയാണോ തയ്യാറാക്കുന്നത് അതുപോലെ തന്നെ തയ്യാറാക്കുക. അതിനുശേഷം ചെയ്യേണ്ടത് സ്റ്റീൽ ഗ്ലാസ് എടുത്ത് അതിലേക്ക് ആദ്യം കുറച്ച് തേങ്ങയിട്ടു കൊടുക്കുക,
ശേഷം അതിനെ മുകളിലായി പുട്ടുപൊടി കൊടുക്കുക വീണ്ടും അതിന്റെ മുകളിൽ തേങ്ങ ഇട്ടു കൊടുക്കുക ശേഷം ചെറുതായി അമർത്തി കൊടുക്കുക. നിങ്ങൾക്ക് വേണമെങ്കിൽ ഇത് ചില്ലു ഗ്ലാസിലും ചെയ്യാവുന്നതാണ്. ശേഷം അമർത്തി കൊടുത്തുകഴിഞ്ഞ് ഇഡലി പാത്രം എടുക്കുക ഇഡലി പാത്രത്തിന്റെ ഓരോ കുഴിയിലും കമഴ്ത്തി വയ്ക്കുക. ഇപ്പോൾ അത് പുട്ടുകുറ്റി ഉള്ള ഷേപ്പിൽ തന്നെ ഇരിക്കുന്നത് കണ്ടോ.
അതിനുശേഷം ഇഡലി പാത്രത്തിൽ വെള്ളം വെച്ച് അത് നല്ലതുപോലെ ചൂടാക്കുക ആവി വന്നു തുടങ്ങുമ്പോൾ അതിനു മുകളിൽ ആയി തട്ട് തയ്യാറാക്കിയ പുട്ട് ഇറക്കി വയ്ക്കുക. ശേഷം ആവിയിൽ ഒരു 10 മിനിറ്റ് നല്ലതുപോലെ വേവിക്കുക. ശേഷം പുറത്തേക്ക് എടുത്ത് നോക്കൂ. സാധാരണ പുട്ടുകുറ്റിയിൽ തയ്യാറാക്കുന്നത് പോലെ തന്നെ ഇത് പുട്ടും നമുക്ക് കഴിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Grandmother tips