Making Of Rava Potato Vada : നമ്മൾ പലതരത്തിലുള്ള വടയും കഴിച്ചിട്ടുണ്ടാകും എന്നാൽ ഏതുസമയത്തായാലും കഴിക്കാൻ വളരെയധികം രുചികരമായ ഒരു പലഹാരം തന്നെയാണ് വട. വട ഉണ്ടാക്കാൻ ഇനി ഒരുപാട് ചേരുവകൾ ആവശ്യമായി വേണ്ട. റവയും ഉരുളൻ കിഴങ്ങും ഉണ്ടെങ്കിൽ ഇനി വളരെ എളുപ്പത്തിൽ തന്നെ വട ഉണ്ടാക്കാവുന്നതേയുള്ളൂ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ എടുത്തുവയ്ക്കുക ശേഷം അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരു ഉരുളൻ കിഴങ്ങ് വലുത് പുഴുങ്ങിയതിനുശേഷം തോല് കളഞ്ഞ് നന്നായി ഉടച്ച് എടുത്തത് ചേർത്തുകൊടുക്കുക. അതുപോലെ തന്നെ ഒരു സവാള കനം കുറഞ്ഞ ചെറുതായി അരിഞ്ഞത് ചേർക്കുക .
മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക ഒന്നര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക അതുപോലെ തന്നെ കുറച്ചു കറിവേപ്പിലയും മല്ലിയിലയും ചേർക്കുക. ശേഷം അര ടീസ്പൂൺ മുളകുപൊടി, അരക്കപ്പ് തൈര് ഒരു ടീസ്പൂൺ കടലമാവ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
എനിക്ക് കൂടുതൽ വെള്ളം ചേർക്കേണ്ട ആവശ്യമില്ല വെള്ളം തന്നെ മതി ശേഷം ഒരു 10 മിനിറ്റ് മാത്രം അടച്ചു മാറ്റി വയ്ക്കുക. അതേസമയം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നല്ലതുപോലെ ചൂടായി വന്നതിനുശേഷം മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് നടുവിൽ ഒരു ഹോളിട്ട് എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ശേഷം നന്നായി പൊരിച്ച് എടുക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറമായി മാറുമ്പോൾ എടുത്തു കോരി മാറ്റാവുന്നതാണ്. Credit : Sheeba’s Recipes