Making Of Tasty Manga Perukku : കേരളത്തിൽ ധാരാളമായി കിട്ടുന്ന ഒരു പഴമാണ് നമ്മൾ പഴുത്ത പഴമായും പച്ചയിലും ഉപയോഗിക്കുന്നതാണ്. പച്ചയായിരുന്ന സമയത്ത് നമ്മൾ ഉപ്പിലിടാനും അച്ചാർ ഉണ്ടാക്കുന്നതിനും മീൻകറിയിൽ ചേർക്കുന്നതിനും അല്ലാതെ ചമ്മന്തി ഉണ്ടാക്കുന്നതിനും എല്ലാം ഉപയോഗിക്കാറുണ്ട് എന്നാൽ സാധാരണ നമ്മൾ ഉണ്ടാക്കുന്നത് എന്നും വ്യത്യസ്തമായ രീതിയിൽ ഇതാ ഒരു മാങ്ങാ പേരുക്ക്.
ഇതെങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ടു മാങ്ങയെടുത്ത് തോല് കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിയുക ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതോടൊപ്പം തന്നെ 5 വറ്റൽ മുളക് ചുട്ടെടുത്തത് അതിലേക്ക് ചേർത്ത് കൊടുക്കുക ശേഷം ഒരു കപ്പ് തേങ്ങ ചിരകിയതും അതുപോലെ നാലു പച്ചമുളക്, ഒരു ടീസ്പൂൺ ശർക്കര ഒരു ടീസ്പൂൺ കടുക് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
നന്നായി അരച്ചെടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി അതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക അടുത്തതായി അതിലേക്ക് പുളിയില്ലാത്ത ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിനുശേഷം രണ്ടു വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില അഞ്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം അത് തയ്യാറാക്കിയതിലേക്ക് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. രുചിയോടെ കഴിക്കാം. Credit : Lillys natural tips