Making Of Tasty Unniyappam Snack : വെറും അഞ്ചു മിനിറ്റ് കൊണ്ട് ഉണ്ണിയപ്പം തയ്യാറാക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നാൽ ഇത് കണ്ടു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ ഇനി ഉണ്ണിയപ്പം ഉണ്ടാക്കാം സാധാരണ ഉണ്ണിയപ്പത്തിന്റെ മാവ് തയ്യാറാക്കി കുറച്ചുസമയം മാറ്റിവെച്ചതിനുശേഷം ആയിരിക്കും നമ്മളെല്ലാവരും തന്നെ ഉണ്ണിയപ്പം ഉണ്ടാക്കാനായി തുടങ്ങുന്നത് എന്നാൽ ഇവിടെ അതിന്റെ ആവശ്യമില്ല തയ്യാറാക്കിയ ഉടൻ തന്നെ നമുക്ക് ഉണ്ണിയപ്പം ഉണ്ടാക്കാനും തുടങ്ങാം.
ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു നേന്ത്രപ്പഴം എടുത്ത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കരയും മൂന്ന് ടീസ്പൂൺ വെള്ളം ഒരു നുള്ള് ഏലക്കായ പൊടിച്ചത് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഒട്ടും തന്നെ കട്ടകൾ ഉണ്ടാകാൻ പാടില്ല ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ട് മാവ് ഇളക്കി യോജിപ്പിക്കുക. വെള്ളം ഒരുപാട് കൂടിപ്പോകാൻ പാടില്ല സാധാരണ ഉണ്ണിയപ്പത്തിന്റെ മാവ് തയ്യാറാക്കുന്നത് പോലെ തന്നെ തയ്യാറാക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക വീണ്ടും ഇളക്കുക.
മാവ് തയ്യാറായിക്കഴിഞ്ഞു അതിനുശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിനു ശേഷം മാവ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം മീഡിയം തീയിൽ വെച്ച് അടച്ചുവയ്ക്കുക ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക വീണ്ടും അടച്ചുവെച്ച് വേവിക്കുക. വളരെ കുറച്ച് സമയം കൊണ്ട് തന്നെ രണ്ടു ഭാഗവും നന്നായി മൊരിഞ്ഞു കിട്ടുന്നതിനാണ്. അതിനുശേഷം രുചിയോടെ കഴിക്കാം. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കു. Credit : Neethus Malabar kitchen