മലയാളികൾ ആഘോഷമാക്കിയ ടോവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത സിനിമ നെറ്ഫ്ലിക്സ് റിലീസ് ആയാണ് പുറത്തിറക്കിയത്. സാധാരണ മലയാള സിനിമ അല്ല, പാൻ ഇന്ത്യൻ സിനിമ തന്നെയാണ് മിന്നൽ മുരളി. സിനിമ ഇറങ്ങിയ ശേഷം എങ്ങും നല്ല പിന്തുണ ആണ് സിനിമക്ക് ലഭിച്ചത്. അതിലേറെ പ്രേക്ഷരുടെ മനസ്സിൽ ഇടം നേടിയ സൂപ്പർ ഹീറോ കഥാപാത്രമാണ് ‘മിന്നൽ മുരളി’.
ഇപ്പോൾ ഇതാ മിന്നൽ മുരളി തരംഗത്തിന് ശേഷം സോഷ്യൽ മീഡിയ ആഘോഷമാക്കിയ സൂപ്പർ ഹീറോ ആയി ‘മിന്നൽ മിനി’ മാറുകയാണ്. മിന്നൽ മുരളി തരംഗത്തിനേക്കാൾ ഇപ്പോൾ ജനശ്രദ്ധ എത്തിയിരിക്കുന്നത് മിന്നൽ മിനി എന്ന വ്യത്യസ്തമായൊരു കോൺസെപ്റ് ഫോട്ടോഷൂട്ടിൽ ആണ്. അരുൺ രാജ് നായർ എന്ന യുവ കോൺസെപ്റ് ഫോട്ടോഗ്രാഫർ തന്നെയാണ് മിന്നൽ മിനി എന്ന ആശയത്തിന് പിറകിൽ. നാല്പതോളം ചിത്രങ്ങൾ ചേർത്ത് മിന്നൽ മിനിയുടെ കഥ അവതരിപ്പിക്കുകയാണ് അരുൺ രാജ്.
മിന്നലടിച്ച യുവതി പിന്നീട് ‘മിന്നൽ മിനി’ എന്ന സൂപ്പർ ഹീറോ ആയി എന്നതാണ് ആശയം. മിന്നലടിച്ച യുവതിക്ക് പ്രത്യേക ശക്തി ലഭിച്ചു. സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രവർത്തിക്കുന്ന മിന്നൽ മിനി, സ്ത്രികൾക്ക് മാത്രമല്ല സമൂഹത്തിനു മുഴുവൻ എന്നും ഒരു പ്രചോദനം ആയിരിക്കും. ആശയം പോലെ തന്നെ മേയ്ക്കിങും കളർ ആയപ്പോൾ സോഷ്യൽ മീഡിയ മിന്നൽ മിനിയെ ഏറ്റെടുത്തു. വളരെ വേഗം തന്നെ ചിത്രങ്ങൾ വൈറൽ ആയി.
എല്ലാ സ്ത്രീകളുടെ ഉള്ളിലും സൂപ്പർ ഹീറോ ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് ഈ വ്യത്യസ്‍തമായ ആശയത്തിലൂടെ അരുൺ രാജ് പറഞ്ഞു വക്കുന്നത്. അവരുടെ ശക്തി മിന്നൽ മുരളിയേക്കാൾ കൂടുതൽ ആയിരിക്കുമെന്നും ഈ ഫോട്ടോഷൂട്ടിലൂടെ പറയുന്നുണ്ട്. വളരെ നല്ലൊരു സന്ദേശമാണ് ഇതിലൂടെ അരുൺ രാജ് പങ്കുവെക്കുന്നത്. അരുൺ രാജിന്റെ മിന്നൽ മിനി കോൺസെപ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സ്ത്രികൾ അടക്കം നിരവധി പേരാണ് അനുകൂലിച്ചുകൊണ്ടും അഭിനന്ദിച്ചുകൊണ്ടും അഭിപ്രായങ്ങൾ അറിയിച്ചത്.