Making Of Tasty Carrot Curry : സാധാരണയായി ക്യാരറ്റ് ഉപയോഗിച്ച് ഉപ്പേരികൾ മാത്രമായിരിക്കും നമ്മൾ തയ്യാറാക്കുന്നത് ചിലപ്പോൾ മറ്റ് കറികളുടെ കൂടെ ഉപയോഗിക്കുകയും ചെയ്യും. എന്നാൽ ക്യാരറ്റ് തന്നെ ഉപയോഗിച്ചുകൊണ്ട് ഒരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഇതാ ഇതുപോലെ തയ്യാറാക്കു. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 200 ഗ്രാം ക്യാരറ്റ് മീഡിയം വലുപ്പത്തിലുള്ള ചെറിയ കഷണങ്ങളാക്കി അരിഞ്ഞൊരു പാത്രത്തിലേക്ക് വയ്ക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം 10 ചുവന്നുള്ളിയിട്ട് വഴറ്റിയെടുക്കുക അതോടൊപ്പം ക്യാരറ്റും ചേർത്തു കൊടുക്കുക ഇത് നന്നായി വഴന്നു വരുമ്പോൾ രണ്ട് പച്ചമുളക് കീറിയത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ വേവിക്കുക. ഇതേസമയം അരപ്പ് തയ്യാറാക്കാം.
അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് അര ടീസ്പൂൺ ജീരകം കാൽ ടീസ്പൂൺ കുരുമുളക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ മുളകുപൊടി മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ക്യാരറ്റ് നല്ലതുപോലെ വെന്ത് വന്നതിനുശേഷം ഈ അരപ്പ് അതിലേക്ക് ചേർത്ത് കൊടുത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കാനായി വെക്കുക.
നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അധികം പുളിയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക ശേഷം അധികം ചൂടാക്കാൻ നിൽക്കരുത് ഓഫ് ചെയ്യുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് മൂന്ന് വറ്റൽ മുളക് ഒരു നുള്ള് കായം കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ചതിനു ശേഷം കറിയിലേക്ക് ഒഴിച്ചു കൊടുക്കുക ശേഷം രുചിയോടെ കഴിക്കാം. Credit : Shamees kitchen