Making Of Tasty Sambharam Recipe : ഇപ്പോഴത്തെ ചൂടിന്റെ അവസ്ഥ പറയേണ്ട കാര്യമില്ലല്ലോ. എല്ലാവരും തന്നെ ഇപ്പോഴത്തെ ചൂട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ശരീരത്തിൽ നിന്ന് പെട്ടെന്ന് തന്നെ ജലാംശം എല്ലാം മറ്റു പോകുന്ന അവസ്ഥയാണ് ഇടയ്ക്കിടെ നന്നായി വെള്ളം കുടിക്കുകയാണ് നമ്മൾ ചെയ്യേണ്ടത് അതേസമയം ശരീരത്തിന് ജലാംശം അധികം ലഭിക്കുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ നമ്മൾ കഴിക്കേണ്ടതാണ് ഇപ്പോഴത്തെ കാലാവസ്ഥയിലും നമുക്ക് കുടിക്കാൻ പറ്റിയ കുറച്ച് എനർജി ഡ്രിങ്കുകൾ ഉണ്ട് അതിൽ ഒന്നാണ് സംഭാരം.
നല്ല തണുത്ത സംഭാരം കുടിക്കുമ്പോൾ കിട്ടുന്ന ആശ്വാസം എല്ലാവർക്കും തന്നെ അറിയുന്നതായിരിക്കും അതുകൊണ്ട് നമുക്ക് ഈ ചൂടുകാലത്ത് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ സംഭാരത്തിന്റെ നോക്കാം. അതിനായി ഒരു മൺകലം എടുക്കുക അതിലേക്ക് ഒരു കപ്പ് കട്ട തൈര് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ അത് ഉടച്ചു കൊടുക്കുക. ഒരു തവികൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് വീണ്ടും ഒരു അഞ്ചു മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക അടുത്തതായി ഇതിലേക്ക് ചേർക്കേണ്ട ചേരുവകൾ നോക്കാം അതിനായി 10 ചുവന്നുള്ളി എടുക്കുക അത് നല്ലതുപോലെ ചതച്ച് എടുക്കുക ശേഷം 20 ആവശ്യമായ മുളകിന് വേണ്ടി ചീന മുളക് എടുക്കുക. അതും നല്ലതുപോലെ ചതിക്കുക.
അതോടൊപ്പം ഒരു ചെറിയ കഷണം ഇഞ്ചി അര ടീസ്പൂൺ കുരുമുളക് കറിവേപ്പില എന്നിവയും ചേർത്ത് നല്ലതുപോലെ ചതച്ചെടുക്കുക ശേഷം അത് തൈരിലേക്ക് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക അതോടൊപ്പം ചെറിയ ഉള്ളി ചതച്ചതും ചേർത്തു കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർക്കുക വേണമെങ്കിൽ നിങ്ങൾക്ക് തണുപ്പിനു വേണ്ടി ഐസ്ക്യൂബ് ചേർത്തു കൊടുക്കാവുന്നതാണ് ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് ഇഷ്ടാനുസരണം കുടിക്കുക. ഒരു തവണ കുടിച്ചാൽ നിങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരിക്കും എല്ലാവരും ഇതുപോലെ ഒന്ന് തയ്യാറാക്കു. Credit : Shamees kitchen