നമുക്കറിയാം ഇപ്പോഴത്തെ കാലാവസ്ഥ വളരെയധികം ചൂട് കൂടിവരുന്ന അവസ്ഥയാണ് പുറത്തേക്ക് ജോലിക്കു പോകുന്ന ആളുകളെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകും അവരുടെ ശരീരത്തിന്റെ ഘടന എല്ലാം മാറി വരുന്നതുമായിരിക്കും സൂര്യന്റെ ചൂട് കൂടുന്നതനുസരിച്ച് നമ്മുടെ ശരീരത്തിനും നിരവധി മാറ്റങ്ങൾ സംഭവിക്കാം. കൂടുതലായും ആളുകളിൽ ഇപ്പോഴത്തെ സമയത്ത് ചൂട് കുരു കാണപ്പെടുന്നത് സ്വാഭാവികമാണ് അതുപോലെ തന്നെ വിശപ്പ് കൊണ്ട് പുകച്ചിലും ചൊറിച്ചിലും ഉണ്ടാകാം ,
ഇത്തരത്തിലുള്ള അവസ്ഥകൾ മാറ്റുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള ക്രീമുകളും ഉപയോഗിക്കുന്നവരായിരിക്കും എങ്കിലും ശരീരത്തിന് യാതൊരു കോട്ടവും തട്ടാത്ത വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ടിപ്പുകൾ ആയിരിക്കും കൂടുതൽ നമുക്ക് ഉപകാരപ്രദമാകുന്നത്. പാത്രത്തിൽ നാലോ അഞ്ചോ സ്പൂൺ മുൾത്താണി മിട്ടിയെടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ പനിനീർ ചേർത്ത് അത്രതന്നെ വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ചൂടുകുരു ഉള്ള ഭാഗത്ത് തേക്കുക .
ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. അടുത്ത ഒരു ടിപ്പ് കുളിക്കുന്ന വെള്ളത്തിൽ ഓട്സ് ഇട്ട് നന്നായി തിളപ്പിക്കുകയോ അല്ലെങ്കിൽ അതിലേക്ക് ഇട്ടതിനുശേഷം ആ വെള്ളത്തിൽ കുളിക്കുകയോ ചെയ്യുന്നത് ചൂടിനെ കുറയ്ക്കുന്നതിന് ഉള്ള പരിഹാരമാണ്. രണ്ടുപ്രാവശ്യം ചെയ്യുക അതുപോലെ തന്നെ തണുത്ത വെള്ളത്തിൽ പിഴിഞ്ഞ് എടുത്ത തുണി കൊണ്ട് ചൂട് കുരുവുള്ള ഭാഗത്ത് തേച്ചുകൊടുക്കുക.
അങ്ങനെ ചെയ്താലും ചൂടുകുരുവിന്റെ ചൊറിച്ചിലും പുകച്ചിലും മാറ്റാനായി സാധിക്കും. തണ്ണിമത്തൻ വെള്ളരിക്ക ഇലക്കറികൾ എന്നിവ ധാരാളം ഈ സമയത്ത് കഴിക്കുന്നത് ശരീരത്തിന്റെ ചൂടിനെ കുറച്ച് തണുപ്പ് ഉയർത്തുന്നു. അതുപോലെ ആര്യവേപ്പിന്റെ എല്ലാം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : easy tip 4 u