Making Of Tasty Egg Masala Curry : നമ്മളെല്ലാവരും തന്നെ വീട്ടിൽ മുട്ടക്കറി ഉണ്ടാക്കുന്നവരാണ് രാവിലെ ചിലപ്പോൾ ബ്രേക്ഫാസ്റ്റിന് സൈഡ് കറി ആയിട്ടും അല്ലെങ്കിൽ ഉച്ചയ്ക്ക് ചോറിന്റെ കൂടെ കഴിക്കുവാനും മുട്ടക്കറി നമ്മൾ തയ്യാറാക്കും പലതരത്തിലും മുട്ടക്കറി തയ്യാറാക്കാറുണ്ട് മസാല കറി ആയിരിക്കും കൂടുതലും വീട്ടമ്മമാർ തയ്യാറാക്കുന്നത്. എന്നാൽ ഇനി മുട്ടക്കറി തയ്യാറാക്കുമ്പോൾ ഈ ജൈവ ചേർക്കാൻ മറക്കല്ലേ രുചി ഇരട്ടി ആയിരിക്കും നിങ്ങൾ ഇതുവരെ കഴിച്ചിട്ടും ഉണ്ടാകില്ല ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം .
അതിനായി നമുക്ക് നാലു മുട്ട പുഴുങ്ങി തോല് കളഞ്ഞ് മാറ്റിവയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും രണ്ട് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ഏലക്കായ രണ്ട് ഗ്രാമ്പൂ ഒരു ചെറിയ കഷണം പട്ട എന്നിവ ചേർത്ത് കൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ച് എടുക്കുക.
ശേഷം അതിലേക്ക് അരച്ചു വച്ചിരിക്കുന്ന സവാളയും തക്കാളിയും ചേർത്ത് കൊടുക്കുക ഇത് നല്ലതുപോലെ വഴറ്റിയെടുക്കുക നിറം മാറി വരുമ്പോൾ അതിലേക്ക് എരിവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കുക .
പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു കപ്പ് തേയില വെള്ളം. അതിനായി ഒരു വെള്ളം ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ തേയില ഇട്ട് നല്ലതുപോലെ തിളപ്പിക്കുക ശേഷം അരിച്ചെടുത്ത് ഇതിലേക്ക് ഒഴിക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക വരുമ്പോൾ ഒരു ടീസ്പൂൺ പഞ്ചസാരയും പുഴുങ്ങിയെടുത്ത മുട്ടയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക രണ്ടു മിനിറ്റ് അടച്ചുവെച്ച് വേവിക്കുക അതിനുശേഷം ഇറക്കി വയ്ക്കാവുന്നതാണ്. Credit : Lillys natural tips